Breaking NewsKERALANEWSTop News

സിറോ മലബാർ സഭയുടെ ആരാധനക്രമം ഏകീകരിക്കുന്നു; മാർപാപ്പയുടെ നിർദ്ദേശം ഇങ്ങനെ; പരിഹാരമാകുന്നത് പതിറ്റാണ്ടുകൾ പഴക്കമുള്ള തർക്കത്തിന്

കൊച്ചി: സിറോ മലബാർ സഭയുടെ ആരാധനക്രമം ഏകീകരിക്കുന്നു. സഭയുടെ പുതിയ കുർബാന ക്രമത്തിന് ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നൽകി. 1999 ലെ സിനഡിന്റെ തീരുമാനം എല്ലാ രൂപതകളും നടപ്പാക്കണമെന്നാണ് മാർപ്പാപ്പയുടെ നിർദ്ദേശം. കുർബാനയുടെ ആദ്യ ഭാഗം ജനങ്ങൾക്ക് അഭിമുഖമായും പ്രധാന ഭാഗം അൾത്താരയ്ക്ക് അഭിമുഖമായും നടത്തണമെന്നാണ് പുതിയ തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ട് വത്തിക്കാനിൽ നിന്ന് കത്ത് അയച്ചു. ഇതോടെ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന തർക്കത്തിന് പരിഹാരമായി.

പൂഞ്ഞാര്‍ ആശാനെ ഹാക്ക് ചെയ്തവനെ പിടിച്ച് പി സി ജോർജ്ജ്

സിറോ മലബാർ സഭയിലെ ആരാധനക്രമം പരിഷ്കരിക്കാൻ സിനഡിൽ തീരുമാനമായിരുന്നു. പരിഷ്കരിച്ച ആരാധന ക്രമം മാർപ്പാപ്പയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. അംഗീകാരം ലഭിച്ചതോടെ പതിറ്റാണ്ടുകളോളം നിലനിന്നിരുന്ന തർക്കത്തിനാണ് പരിഹാരമാകുന്നത്. എറണാകുളം- അങ്കമാലി അതിരൂപത ജനങ്ങൾക്ക് അഭിമുഖമായി കുർബാന അർപ്പിച്ച് പോന്നു.

നിർദാക്ഷണ്യം തള്ളിപ്പറഞ്ഞ് ഭാര്യയും

എന്നാൽ ചങ്ങനാശേരി രൂപത അൾത്താരയ്ക്ക് അഭിമുഖമായാണ് കുർബാന അർപ്പിക്കുന്നത്. ഈ ഭിന്നതയ്ക്കാണ് മാർപ്പാപ്പയുടെ പുതിയ ഉത്തരവോടെ അവസാനമായിരിക്കുന്നത്. കുർബാനയുടെ ആദ്യ ഭാഗം ജനങ്ങൾക്ക് അഭിമുഖമായും പ്രധാന ഭാഗം അൾത്താരയ്ക്ക് അഭിമുഖമായും നടത്തണമെന്നാണ് പുതിയ തീരുമാനം. പുതിയ ആരാധനാ ക്രമം നിലവിൽ വരുന്നതോടെ കുർബാനയുടെ ദൈർഘ്യം കുറയും. തീരുമാനം ഉടൻ നടപ്പാക്കണമെന്നാണ് വത്തിക്കാനിൽ നിന്നുള്ള അറിയിപ്പ്. പുതിയ കുർബാന പുസ്തകത്തിനും മാർപാപ്പ അംഗീകാരം നൽകി.

ന​ഗ്നയായി വ്യായാമം ചെയ്ത് ഇൻസ്റ്റാ​ഗ്രാം മോഡൽ

സിറോ മലബാർ സിനഡ് 1999 ൽ ഏകകണ്ഠമായി അംഗീകരിച്ച പരിഷ്കരിച്ച കുർബാനക്രമം വത്തിക്കാൻ അംഗീകരിച്ചത് ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ്. ഇതു സംബന്ധിച്ച് സിറോ മലബാർ മേജർ ആർച്ച്ബിഷപ്പിനും ബിഷപ്പുമാർക്കുമുള്ള കത്തിൽ ഇന്നലെ മാർപാപ്പ ഒപ്പുവച്ചു.

കേരള കോൺ​ഗ്രസ് എമ്മിൽ കാലാനുസൃതമായ മാറ്റങ്ങള്‍

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close