
ന്യൂഡല്‍ഹി: ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷയുടെ ഫലം യുപിഎസ് സി പ്രഖ്യാപിച്ചു. 2019 സെപ്റ്റംബറില്‍ നടന്ന മെയിന്‍ എഴുത്തു പരീക്ഷയുടെയും 2020 ഫെബ്രുവരി മുതല്‍ ഓഗസ്റ്റു വരെ നടന്ന അഭിമുഖ പരീക്ഷയുടെയും ഫലമാണ് പ്രസിദ്ധീകരിച്ചത്. ആദ്യ 100 റാങ്കുകളില്‍ പത്ത് മലയാളികളും ഉള്‍പ്പെടുന്നു. പ്രദീപ് സിങ്ങിനാണ് ഒന്നാം റാങ്ക്. ഇത്തവണ 829 ഉദ്യോഗാര്‍ത്ഥികള്‍ വിവിധ സര്‍വീസുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതായും യുപിഎസ് സി അറിയിച്ചു. യുപിഎസ് സി യുടെ വെബ്സൈറ്റില്‍ ഫലം ലഭ്യമാണ്. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് എന്നിങ്ങനെ 20ലധികം സര്‍വീസുകളിലേക്കാണ് യുപിഎസ് സി വര്‍ഷംതോറും പരീക്ഷ നടത്തുന്നത്.
വനിതകളില്‍ പ്രതിഭാ വര്‍മ്മയാണ് മുന്‍പന്തിയില്‍. മൂന്നാം സ്ഥാനത്താണ് ഇവര്‍. ജിതിന് കിഷോര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 180 പേരാണ് ഐഎഎസിന് യോഗ്യത നേടിയത്. ഐഎഫ്എസിന് 24 പേരും ഐപിഎസിന് 150 പേരും യോഗ്യത നേടി. മലയാളിയായ ആര് ശരണ്യക്ക് 36-ാം റാങ്ക്. അരുണ്‍ എസ് നായര്‍(55) സഫ്ന നസറുദ്ദീന്‍ (45) ഗോകുല്‍ എസ് (804) , ആശിഷ് ദാസ്(291) എന്നിവരും റാങ്ക് പട്ടികയില്‍ ഇടം നേടി.