INDIANEWS

സിവിൽ സർവീസിൽ നിന്ന് വിരമിച്ച് മുഴുവൻ സമയ പാർട്ടി പ്രവർത്തകൻ; ഉത്തർ പ്രദേശ് ബിജെപി ഉപാധ്യക്ഷനാകുന്നത് മോദിയുടെ വിശ്വസ്തനായ പോരാളി എ കെ ശര്‍മ; തീരുമാനം തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടിയെ തുടർന്ന്

ലക്‌നൗ: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ശേഷം ഉത്തർ പ്രദേശ് ബിജെപി ഉപാധ്യക്ഷനായി മോദിയുടെ വിശ്വസ്തനായ എ.കെ.ശര്‍മയെ തിരഞ്ഞെടുത്തു. ഉത്തർ പ്രദേശ് മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രിയാവാൻ ഉയർന്നു കേട്ട പേരുകളിൽ ഒന്നായിരുന്നു നിയമസഭാ കൗണ്‍സില്‍ അംഗമായ ശർമയുടേത്.

യുപി ബിജെപി ഉപരാഷ്ട്രപതിയായി ശർമയെ നിയമിച്ചതായി യുപി ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിംഗ് ആണ് പ്രഖ്യാപിച്ചത്. അർച്ചന മിശ്ര, അമിത് വാൽമീകി എന്നിവരെ മന്ത്രിമാരായി നിയമിച്ചെന്നും അദ്ദേഹം അറിയിച്ചു. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ, യുപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ്, ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷ്, എന്നിവര്‍ നടത്തിയ ചർച്ചക്ക് ശേഷമാണ് തീരുമാനം എടുത്തത്.

കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ ശക്തികേന്ദ്രങ്ങളിൽ പോലും ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. തുടർന്ന് പാർട്ടിയുടെ നേതൃത്വത്തിലും മന്ത്രിസഭയിലും മാറ്റങ്ങൾ കൊണ്ടുവരാൻ പാർട്ടി തീരുമാനിച്ചിരുന്നു. 1988 ബാച്ച് ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ എ.കെ.ശര്‍മ, സര്‍വീസില്‍ നിന്ന് സ്വയം വിരമിച്ച ശേഷം ഈ വര്‍ഷം ജനുവരിയിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഉത്തര്‍പ്രദേശിലെ മൗ ജില്ലയില്‍ നിന്നുള്ള എംഎൽഎ ആയ അദ്ദേഹം ഗുജറാത്ത് തിരഞ്ഞെടുപ്പിലും മോദിക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close