Breaking NewsKERALANEWS

സി.എം. രവീന്ദ്രനെ അടുത്ത ആഴ്ച വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ഇ.ഡി. വീണ്ടും ചോദ്യം ചെയ്യും. അടുത്ത ആഴ്ച ആദ്യം ഹാജരാകണമെന്ന് നിർദ്ദേശം നൽകിയാണ് സി.എം. രവീന്ദ്രനെ വിട്ടയച്ചത്. ഇന്നലെ പതിമൂന്നേകാൽ മണിക്കൂറാണ് രവീന്ദ്രനെ ഇ.ഡി. ചോദ്യം ചെയ്തത്.ഇന്നലെ രാവിലെ 10 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ പൂർത്തിയായപ്പോൾ രാത്രി 11.15 ആയി.
ഈ പതിമൂന്നേകാൽ മണിക്കൂറുകൊണ്ട് ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ കഴിഞ്ഞില്ലന്ന് ഈ ഡി ഉദ്യോഗസ്ഥർ സൂചന നൽകി. ഈ സാഹചര്യത്തിൽ തൽക്കാലം വിട്ടയക്കുകയാണെന്നും അടുത്ത ആഴ്ച ആദ്യം കൂടുതൽ രേഖകളുമായി ഹാജരാകാനും സി.എം. രവീന്ദ്രന് ഇ ഡി നിർദ്ദേശം നൽകി.

സ്വപ്നയും , സരിത്തും ,എം.ശിവശങ്കറും നൽകിയ മൊഴികളിലെ തന്നെക്കുറിച്ചുള്ള പരാമർശങ്ങൾ സി.എം. രവീന്ദ്രൻ നിഷേധിച്ചു.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ തനിക്ക് ഒരു ബന്ധവുമില്ലെന്നാണ് സി.എം.രവീന്ദ്രൻ ഇഡിയ്ക്ക് മൊഴി നൽകിയത്. യു.എ.ഇ. കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥ എന്ന നിലയിലാണ് സ്വപ്ന യുമായി സംസാരിച്ചത്. രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ തനിക്ക് അവരോട് ചില ശുപാർശകൾ ചെയ്യേണ്ടി വന്നിട്ടുണ്ട്. പക്ഷേ അറിഞ്ഞു കൊണ്ട് ഒരു വഴിവിട്ട ഇടപാടുകളും നടത്തിയിട്ടില്ല. സ്വർണ്ണക്കടത്തിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. തൻ്റെ വരുമാനം സംബന്ധിച്ച് വ്യക്തമായ കണക്കുകൾ ഉണ്ടെന്നും രവീന്ദ്രൻ ഇ.ഡി.യോട് പറഞ്ഞു. ഔദ്യോഗിക നിലയിലല്ലാതെ ശിവശങ്കറിൻ്റെ മറ്റ് ഇടപാടുകൾ സംബന്ധിച്ച് തനിക്ക് അറിവില്ലെന്നും രവീന്ദ്രൻ വ്യക്തമാക്കി.

എന്നാൽ രവീന്ദ്രൻ നടത്തിയ വിദേശയാത്രകൾ സംബന്ധിച്ച് കൂടുതൽ വ്യക്തത വേണമെന്ന് ഇ.ഡി.ആവശ്യപ്പെട്ടിട്ടുണ്ട്. ഊരാളുങ്കൽ സൊസൈറ്റിയുമായി നടത്തിയ കരാർ ഇടപാടുകളുടെ രേഖകളും ഹാജരാക്കാൻ ഇ.ഡി.ആവശ്യപ്പെട്ടു. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരായ വേളയിലോ , പിന്നീട് ചോദ്യം ചെയ്യലിന് ശേഷം തിരിച്ച് പോയപ്പോഴോ മാധ്യമങ്ങളോട് പ്രതികരിക്കാൻ സി.എം. രവീന്ദ്രൻ തയാറായില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close