Breaking NewsKERALANEWSTop News

സി എം രവീന്ദ്രനെ പിടിക്കുമെന്നായപ്പോള്‍ മുഖ്യന്ത്രിക്കെന്തിനാണ് വിറയല്‍: ചെന്നിത്തല

തിരുവനന്തപുരം: സി എം രവീന്ദ്രനെപ്പിടിക്കുമെന്നായപ്പോള്‍ എന്തിനാണ് മുഖ്യമന്ത്രിക്ക് വിറയല്‍ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ച വിഷയത്തില്‍ പ്രതികരിക്കുമ്പോഴാണ് ആരോപണം ഉന്നയിച്ചത്. വമ്പന്മാര്‍ കുടുങ്ങുമെന്നായപ്പോള്‍ നിലവിളിക്കുകയാണ് മുഖ്യനെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആരംഭിച്ച ഘട്ടത്തില്‍ മുഖ്യമന്ത്രി പറഞ്ഞതെല്ലാം അദ്ദേഹം മറന്നെങ്കിലും കേരളീയര്‍ മറന്നിട്ടില്ല. അന്വേഷണം മുറുകുമ്പോള്‍ ആരുടെ നെഞ്ചിടിപ്പാണ് കൂടാന്‍ പോകുന്നതെന്നാണ് ആദ്യം പറഞ്ഞത്. ഇപ്പോള്‍ ആരുടെ നെഞ്ചും മുട്ടുമാണ് ഇടിക്കുന്നത്?  ഏത് വമ്പനായാലും കൊമ്പനായാലും രക്ഷപ്പെടാന്‍ പാടില്ല എന്ന് പിന്നീട് പറഞ്ഞു. ഇപ്പോള്‍ വമ്പന്മാര്‍ കുടുങ്ങുമെന്നായപ്പോള്‍, അയ്യോ രക്ഷിക്കണേ എന്ന് പറഞ്ഞ് നിലവിളിക്കുന്നു. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്നും അ്ന്ന് പറഞ്ഞു. ഇപ്പോള്‍ വെള്ളം കുടിച്ച് മതിയായോ?എന്നും പ്രതിപക്ഷനേതാവ് ചോദിക്കുന്നു.തന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് നോട്ടീസ് കിട്ടിയപ്പോഴാണ് മുഖ്യമന്ത്രി ആടിപ്പോയത്.  സി.എം. രവീന്ദ്രനെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നതില്‍ എന്തിനാണ് പിണറായി ഇത്ര ഭയപ്പെടുന്നത്. സി.എം. രവീന്ദ്രനെ പിടികൂടുമ്പോള്‍ പിണറായിക്ക് എന്താണ് ഇത്ര വിറയല്‍? രവീന്ദ്രനെ പിടികൂടുമ്പോള്‍ അത് ഭരമത്തെ അട്ടിമറിക്കുന്നതാകുന്നതെങ്ങനെ?.

നേരത്തെ ഏജന്‍സികള്‍ കേരളത്തില്‍ വന്ന് അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. നാല് മന്ത്രിമാരും, സ്പീക്കര്‍, മുഖ്യമന്ത്രി എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താതിരിക്കാനാണ് ഇപ്പോഴത്തെ നടപടി. പിണറായി വിജയന്‍ ഹാലിളകി നടക്കുകയാണെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close