Breaking NewsINDIANEWS

സീതാറാം യച്ചൂരിയുടെ മൂത്തമകൻ ആശിഷ് യച്ചൂരി കോവിഡ് ബാധിച്ചു മരിച്ചു

ദില്ലി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൂത്ത മകൻ ആശിഷ് യെച്ചൂരി അന്തരിച്ചു. . ദില്ലിയിൽ കൊവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 33 വയസ്സായിരുന്നു. ദില്ലിയിൽ മാധ്യമപ്രവർത്തകനായിരുന്നു.

ദില്ലിയിലെ ഗുഡ്‍ഗാവിലുള്ള മേദാന്ത മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു ആശിഷ്. ഇന്ന് പുല‍ർച്ചെയാണ് സ്ഥിതി ഗുരുതരമായതും മരണം സംഭവിച്ചതും.ഇന്ദ്രാണി മജുംദാറാണ് ആശിഷിന്‍റെ അമ്മ. അഖില യെച്ചൂരി സഹോദരിയാണ്.ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 എന്നീ സ്ഥാപനങ്ങളിൽ മാധ്യമപ്രവർത്തകനായിരുന്ന ആശിഷ്, ഏഷ്യാവിൽ ഇംഗ്ലീഷിലും പ്രവർത്തിച്ചിരുന്നു.മകന് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് സീതാറാം യെച്ചൂരി സ്വയം ക്വാറന്‍റീനിലായിരുന്നു. പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും നിരീക്ഷണത്തിലായിരുന്നതിനെ തുടർന്ന് യെച്ചൂരി പങ്കെടുത്തിരുന്നില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close