INDIANEWS

സീരിയലിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം; പ്രശസ്ത സീരിയൽ താരം പേൾ പുരി പോക്‌സോ കേസിൽ അറസ്റ്റിൽ

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സീരിയലിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ പ്രശസ്ത സീരിയൽ താരം പേൾ പുരി അറസ്റ്റിൽ. നാഗിന്‍ സീരിയലിലൂടെ ശ്രദ്ധേയനായ മുപ്പത്തൊന്നുകാരനായ ഇയാൾ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് പറഞ്ഞു വിശ്വസിപ്പിച്ച് വലയിൽ വീഴ്ത്തുകയായിരുന്നു.

മുംബൈ വാലിവ് പൊലീസാണ് ഇയാളെ അറസ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിൽ നടപടി സ്വീകരിച്ച ശേഷം ഇയാളെ റിമാൻഡ് ചെയ്തു 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഷൂട്ടിൽ സെറ്റിൽ പെൺകുട്ടി അമ്മക്കൊപ്പം സ്ഥിരമായി സന്ദർശിക്കാറുണ്ടായിരുന്നെന്നും പോലീസ് പറയുന്നു.

എന്നാൽ സിനിമ- സീരിയൽ രംഗത്തുള്ള പ്രമുഖർ പുരിയെ പിന്തുണച്ച് രംഗത്തെത്തി. ഹിന ഖാൻ, അലി ഗോണി, നിയാ ശർമ്മ, കരിഷ്മ ടന്ന ഉൾപ്പടെയുള്ള നടിമാരും ഏക്താ കപൂർ പോലെയുള്ള പ്രമുഖരും പുരിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോപണങ്ങൾ മാത്രമാണ് ഇവയൊന്നും പീഡനാരോപണങ്ങൾ വ്യക്തിവൈരാഗ്യം തീർക്കാൻ ഉപയോഗിക്കരുതെന്നും ഇവർ ആരോപിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close