INDIANEWSTop News

സീറ്റ് വിഭജന പ്രതിഷേധം പാര്‍ട്ടി വിടാനൊരുങ്ങി;അഖിലേന്ത്യ മഹിളാകോണ്‍ഗ്രസ് അധ്യക്ഷ, അനുനയിപ്പിക്കാന്‍ പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: സീറ്റ് വിഭജനത്തില്‍ പ്രതിഷേധിച്ച് രാജിക്കൊരുങ്ങുന്ന അഖിലേന്ത്യ മഹിളാകോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവിനെ അനുനയിപ്പിക്കാന്‍ പ്രിയങ്ക ഗാന്ധി. സുഷ്മിതയുമായി നേരിട്ട് സംസാരിച്ച പ്രിയങ്ക പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിട്ടുണ്ട്. അസമിലെ സീറ്റ് വിഭജനത്തിലെ അസംതൃപ്തിയെത്തുടര്‍ന്നാണ് സുഷ്മിത രാജി ഭീഷണി മുഴക്കിയത്. അസമില്‍ എഐയു ഡി എഫുമായുള്ള കോണ്‍ഗ്രസിന്റെ സഹകരണത്തെ സുഷ്മിത നേരത്തെ എതിര്‍ത്തിരുന്നു. സീറ്റ് വിഭജനം കൂടിയായതോടെ അതൃപ്തി കടുത്തു. ഇതോടെയാണ് സുഷ്മിത രാജിസന്നദ്ധത അറിയിച്ചത്. അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി അസം കോണ്‍ഗ്രസും രംഗത്തെത്തി. സുഷ്മിത ദേവ് പാര്‍ട്ടി വിടില്ലെന്ന് അസം പാര്‍ട്ടി നേതൃത്വം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close