KERALANEWSTop News

സുഗതകുമാരി അന്തരിച്ചു


തിരുവനന്തപുരം: മലയാളത്തിന്റെ എഴുത്തമ്മ സുഗതകുമാരി അന്തരിച്ചു(86).
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് ചികിത്സയില്‍ കഴിയുകയായിരുന്നു. ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനശേഷി ഏറെക്കുറെ നഷ്ടപ്പെട്ടപ്പെട്ടിരുന്നു. എഴുത്തുകാരി, പരിസ്ഥിതി പ്രവര്‍ത്തക, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെ മലയാളികളുടെ പൊതുമണ്ഡത്തില്‍ സജീവസാന്നിധ്യമായിരുന്നു. ശ്വാസകോശം ആകമാനം ന്യുമോണിയ ബാധിച്ചു കഴിഞ്ഞതിനാല്‍ യന്ത്രസഹായത്തോടെ നല്‍കുന്ന ഓക്സിജന്‍ പോലും സ്വീകരിക്കാന്‍ ശ്വാസകോശത്തിനുള്ള ശേഷി നഷ്ടപ്പെട്ടിരിന്നു. കാര്‍ഡിയോളജി, മെഡിക്കല്‍, സാംക്രമിക രോഗവിഭാഗം, നെഫ്രോളജി, എന്‍ഡോക്രൈനോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്ധര്‍ സംയുക്തമായി രോഗാവസ്ഥ വിശകലനം ചെയ്യുകയും ചികിത്സ ഏകോപിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ 10.30 ഓടെയാണ് മരണം സ്ഥീരീകരിച്ചത്. കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് സംസ്‌കാരം നടത്തുക

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close