KERALANEWSTrending

സുധാകരൻ പറയുന്നത് പച്ചക്കള്ളമെന്ന് സഹപാഠി; അധികം ആവേശം വേണ്ടെന്ന് താക്കീത് നൽകി നേതാക്കളും; പക്വതയോടെ പ്രതികരിക്കണമെന്ന് കെ സുധാകരനോട് ആവശ്യപ്പെട്ട് കോൺഗ്രസ്സ് നേതൃത്വം

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ബ്രണ്ണൻ കോളേജിൽ വച്ച് നടത്തിയ വീര സാഹസിക കഥകൾ ഇരുപക്ഷത്തും അണികളെ കോൾമയിർ കൊള്ളിക്കുമ്പോൾ പണി കിട്ടിയേക്കുമെന്ന് ഭയന്ന് കോൺഗ്രസ്സ് നേതാക്കൾ. ക്രിയാത്മക പ്രതിപക്ഷമെന്ന സമീപനം സ്വീകരിച്ച കക്ഷികൾ ഇപ്പോൾ ഭരണപക്ഷത്തിന് നേരെ നടത്തുന്നത് പക്വതയില്ലാത്ത രാഷ്ട്രീയ പ്രകടനങ്ങളാണെന്നാണ് സ്വന്തം ക്യാംപിൽ നിന്ന് പോലും ഉയരുന്ന ആക്ഷേപം.

വാക്പോര് രാഷ്ട്രീയമല്ല, പക്വതയോടെയുള്ള നീക്കങ്ങളാണ് കോൺഗ്രസിന്‍റെ തിരിച്ചു വരവിന് അനിവാര്യമെന്ന വിലയിരുത്തലാണ് മുതിർന്ന നേതാക്കൾക്കുള്ളത്. അതിനാൽ കെ സുധാകരനെ പിന്തുണച്ച് മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർത്തുമ്പോഴും കൂടുതൽ പ്രകോപനം സൃഷ്ടിക്കരുതെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്. സർക്കാരിനെ വെട്ടിലാക്കിയ മരംമുറി വിവാദത്തിൽ നിന്ന് വഴി തിരിക്കാനാണ് മുഖ്യമന്ത്രി സുധാകരനെതിരെ തിരിഞ്ഞതെന്ന് സ്ഥാപിക്കാനായിരുന്നു അവരുടെ ശ്രമം. ഒപ്പം പതിറ്റാണ്ടുകൾ മുമ്പുള്ള കാര്യത്തിലെ ചർച്ച അപക്വമാണെന്ന് പറഞ്ഞ് വെക്കുക കൂടി ചെയ്തു ചില നേതാക്കൾ. സുധാകരനെ പ്രകോപിപ്പിക്കുകയാണ് മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്‍റെയും ലക്ഷ്യമെന്ന വിലയിരുത്തലും ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾക്കുണ്ട്. അതിനാൽ തന്നെ പ്രധാന വിഷയങ്ങളായ മരംമുറി അടക്കമുളള വിഷയങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിച്ചും കോവിഡ് പ്രതിരോധത്തിലേയും വാക്സിൻ വിതരണത്തിലേയും പോരായ്മകൾ ചൂണ്ടിക്കാണിച്ച്‌ മുന്നോട്ട് പോവാനാണ് കോൺഗ്രസ്സ് നേതൃത്വത്തിന്റെ തീരുമാനം.

അതെ സമയം സുധാകരൻ പറയുന്നത് മുഴുവൻ പച്ചക്കള്ളമാണെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ മുൻ സഹപാഠിയും രംഗത്തെത്തി. വിദ്യാര്‍ത്ഥിയെ തല്ലിയശേഷം കോളേജില്‍ ഒളിച്ചിരുന്ന ആളാണ് സുധാകരന്‍. അന്ന് സുധാകരനെ പിടികൂടി വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മാപ്പ് പറയിച്ചത് താനാണ്. പിണറായി എതിരാളികളെ കായികമായി അക്രമിച്ചിട്ടില്ല. കോളേജില്‍ താന്‍ അതിന് സാക്ഷിയാണെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. സി.പി.എം പ്രവര്‍ത്തകനായ കുഞ്ഞികൃഷ്ണന്‍ ഇപ്പോള്‍ ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close