KERALA

സുരക്ഷക്കുള്ള മാസ്‌ക് മാലിന്യമാകുമ്പോള്‍

തിരുവനന്തപുരം: കോവിഡെന്ന മഹാമാരി പൊട്ടി പുറപ്പെട്ടതുമുതല്‍ നമ്മുടെ എല്ലാം ജീവന്റെ സുരക്ഷ ഏറ്റെടുത്തിരുന്നത് മാസ്‌കും സാനറ്റെസറും എല്ലാമാണ്.സുരക്ഷയ്ക്ക് ഉപയോഗിക്കുന്ന മാസ്‌ക് തന്നെ വില്ലനാകുന്ന കാഴ്ചയാണിന്ന് കാണാനാകുന്നത്. രോഗ വ്യാപനം കുറയ്ക്കാനുള്ള വസ്തു തന്നെ രോഗ കാരണമായി മാറുന്ന അവസ്ഥയാണിന്ന്. നാം നിത്യ ജീവിതത്തില്‍ ഇടപെടുന്ന വഴിയോരങ്ങളിലും ജലാശയങ്ങളിലും ബസുകളിലും തീവണ്ടികളിലുമൊക്കെ ആളുകള്‍ മാസ്‌ക് ഉപേക്ഷിക്കുന്നു. ഏതുതരം മാസ്‌കും ബയോ മെഡിക്കല്‍ മാലിന്യമാണ്. ഇവ വെറുതെ വലിച്ചെറിയുന്നത് നമുക്കുതന്നെ അപകടമാണ്. മാസ്‌കിന്റെ പുറംപാളിയിലെ രോഗാണുക്കള്‍ നശിക്കാതെ കിടക്കും. ഇത് രോഗ വ്യാപനത്തിനിടയാക്കും.വഴിയില്‍ വലിച്ചെറിയുന്ന മാലിന്യങ്ങള്‍ ശേഖരിക്കാനുള്ള ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. പക്ഷേ, കൊച്ചി കോര്‍പ്പറേഷനു പോലും ബയോ മെഡിക്കല്‍ മാലിന്യ സംസ്‌കരണ സംവിധാനമില്ല. ബയോ മെഡിക്കല്‍ മാലിന്യം ബ്രഹ്മപുരത്ത് ചാക്കിലാക്കി പ്രത്യേകം സൂക്ഷിക്കുകയാണിപ്പോള്‍. ഇനി ഈമാസ്‌ക് എങ്ങനെ ഉപേക്ഷിക്കാം എന്നതിനും വഴിയുണ്ട്.ഒരു ലിറ്റര്‍ വെള്ളത്തില്‍ 30 ഗ്രാം ബ്ലീച്ചിങ് പൗഡര്‍ കലക്കി അതിന്റെ തെളിവെള്ളത്തില്‍ 20 മിനിറ്റ് മുക്കിവെച്ചാല്‍ പൂര്‍ണമായി രോഗാണുമുക്തമാകും. ഉപയോഗിച്ച ഡിസ്പോസിബിള്‍ മാസ്‌ക് ഇങ്ങനെ ചെയ്തശേഷം കുഴിച്ചുമൂടണം. പുനരുപയോഗിക്കുന്ന തുണികൊണ്ടുള്ള മാസ്‌കിനും ഇത് അവലംബിക്കാം. ഇല്ലെങ്കില്‍ സോപ്പുലായനിയില്‍ 20 മിനിറ്റ് പ്രത്യേകമായി മുക്കിവെച്ച ശേഷം വെയിലത്തിട്ട് ഉണക്കണം. ബ്ലീച്ചിങ് പൗഡര്‍ ലായനിയാണ് കൂടുതല്‍ ഫലപ്രദം.

മാസ്‌കുകളും ഗ്ലൗസുകളും ഉപയോഗ ശേഷം പല കഷണങ്ങളായി മുറിച്ച് 72 മണിക്കൂര്‍ കടലാസില്‍ പൊതിഞ്ഞുവെക്കാനാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുതിയ മാര്‍ഗനിര്‍ദേശം. ഡിസ്പോസിബിള്‍ മാസ്‌കുകള്‍ ശേഖരിച്ച് വീണ്ടും വിപണിയില്‍ എത്തിക്കാതിരിക്കാനാണിത്.
്മാലിന്യം ശേഖരിക്കുന്ന ശുചീകരണ തൊഴിലാളികളാണ് ഉപേക്ഷിക്കപ്പെട്ട മാസ്‌കുകളുടെ ദുരിതമനുഭവിക്കുന്നത്. മറ്റു മാലിന്യങ്ങള്‍ക്കൊപ്പം ഡിസ്പോസിബിള്‍ മാസ്‌കുകളും പൊതിഞ്ഞ് മാലിന്യം ശേഖരിക്കാനെത്തുന്നവര്‍ക്ക് നല്‍കുന്നു. തുണികൊണ്ടുള്ള മാസ്‌കുകളും ഈ രീതിയില്‍ ഉപേക്ഷിക്കുന്നുണ്ട്. അവര്‍ ഇതറിയാതെ മാലിന്യം കൈകാര്യം ചെയ്യേണ്ടി വരുന്നു.മാസ്‌ക് സംസ്‌കരിക്കേണ്ടത് വ്യക്തികള്‍മാസ്‌ക് സംസ്‌കരണം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. മാലിന്യം ശേഖരിക്കുന്ന ഹരിത കര്‍മസേനാ അംഗങ്ങളോട് മാസ്‌കും ഗ്ലൗസുകളും എടുക്കേണ്ടെന്ന് പറഞ്ഞിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close