INDIANEWSTop News

സുരക്ഷ പിൻവലിച്ചിട്ടില്ലെന്ന് കേന്ദ്രം; കേന്ദ്രത്തിന്റെ സുരക്ഷ വേണ്ടെന്ന് മുകുൾ റോയ്; ഇനി 25 എംഎൽഎമാരും 2 എംപിമാരും ഉൾപ്പടെയുള്ള ബിജെപി നേതാക്കൾ തൃണമൂലിലെത്തുമെന്ന് ശുഭ്രാങ്‌ശു റോയ്; ബിജെപി-തൃണമൂൽ ശീതയുദ്ധം തുടരുന്നു

കൊൽക്കൊത്ത: മുകുൾ റോയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയിരുന്ന ‘സെഡ്’ കാറ്റഗറി സുരക്ഷ പിൻവലിച്ചെന്ന വാർത്തകൾ തള്ളി കേന്ദ്രസർക്കാർ. അതെ സമയം തനിക്ക് കേന്ദ്രം ഏർപ്പെടുത്തുന്ന സുരക്ഷ വേണ്ടെന്ന് അറിയിച്ച് മുകുൾ റോയ് കേന്ദ്രസർക്കാരിന് കത്തയച്ചു എന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

മമതയുമായ് ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് തൃണമൂൽ വിട്ട മുകുൾ റോയിയും അനുയായികളും 2017ലാണ് ബിജെപിയിൽ ചേരുന്നത്. തുടർന്ന് ബിജെപി ദേശീയ ഉപാധ്യക്ഷനാക്കി റോയെ നിയമിക്കുകയും ചെയ്തു. അതിനു പിന്നാലെ വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് മുകുള്‍ റോയിക്ക് ലഭിച്ചിരുന്നതെങ്കിലും പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി സെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി.

നിലവിൽ ഉത്തര കൃഷ്ണനഗർ എംഎൽഎ ആയ അദ്ദേഹത്തിന്റെ സുരക്ഷക്കായി ഉണ്ടാകുക 24 ഓളം സിആര്‍പിഎഫ് കമാന്‍ഡോകളാണ്. തൃണമൂലില്‍ ചേര്‍ന്നതിന് പിന്നാലെ സംസ്ഥാന പോലീസിന്റെ സുരക്ഷയും അദ്ദേഹത്തിനുണ്ട്. ബംഗാളിൽ തിരഞ്ഞെടുപ്പിന് ശേഷം കലാപമുണ്ടായ സാഹചര്യത്തിൽ ബിജെപിയുടെ 77 എംഎല്‍എമാര്‍ക്കും ആഭ്യന്തര മന്ത്രാലയം സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

മുകുൾ റോയുടെ മകനായ ശുഭ്രാങ്‌ശു റോയിക്ക് നൽകിയ സുരക്ഷ കഴിഞ്ഞ ആഴ്ച തന്നെ കേന്ദ്രം പിൻവലിച്ചിരുന്നു. നി 25 എംഎൽഎമാരും 2 എംപിമാരും ഉൾപ്പടെയുള്ള ബിജെപി നേതാക്കൾ തൃണമൂലിലെത്തുമെന്ന് ശുഭ്രാങ്‌ശു റോയ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ പണവും പദവിയും നോക്കി ആരും ബിജെപിയിൽ ചേരേണ്ടെന്നും ഇവിടെ ത്യാഗങ്ങൾ ചെയ്യേണ്ടി വരുമെന്നും ബിജെപി പശ്ചിമ ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ് മറുപടിയായി പ്രസ്താവിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close