INDIANEWS

സുരക്ഷ മെച്ചപ്പെടുത്താനും അപകടസാധ്യത കുറയ്ക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുന്നതിനുമായാണ് അനുമതി ;ഡ്രോണുകള്‍ ഉപയോഗിച്ച് വാക്സിന്‍ വിതരണത്തെക്കുറിച്ചുള്ള പഠനം നടത്താന്‍ ഐസിഎംആര്‍

ന്യൂഡല്‍ഹി : ഡ്രോണുകള്‍ ഉപയോഗിച്ച് വാക്സിന്‍ വിതരണത്തെക്കുറിച്ചുള്ള പഠനം നടത്താന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന് (ഐസിഎംആര്‍) അനുമതി. ഐഐടി കാണ്‍പൂരുമായി സഹകരിച്ച് ഐസിഎംആര്‍ നടത്തുന്ന സാധ്യതാ പഠനത്തിന് വ്യോമയാന മന്ത്രാലയവും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനുമാണ് (ഡിജിസിഎ) ഇളവുകളോടെ അനുമതി നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷത്തേയ്ക്കാണ് അനുമതി.സുരക്ഷ മെച്ചപ്പെടുത്താനും അപകടസാധ്യത കുറയ്ക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുന്നതിനുമായാണ് അനുമതി നല്‍കിയിരിക്കുന്നത്. പരിശോധനയ്ക്കും മാപ്പിംഗ് നടത്തുന്നതിനുമായും വേദാന്ത ലിമിറ്റഡിനും ഡ്രോണ്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എല്ലാ നിബന്ധനകളും പാലിച്ചാല്‍ മാത്രമെ ഈ സ്ഥാപനങ്ങള്‍ക്ക് ഉപയോഗ അനുമതി ലഭിക്കു.

മറ്റ് സ്ഥാപനങ്ങള്‍ക്കും ഒരു വര്‍ഷത്തേയ്ക്ക് ഡ്രോണ്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ജിഐഎസ് അടിസ്ഥാനമായുള്ള പ്രോപ്പര്‍ട്ടി ഡാറ്റാ ബേസും ഇലക്ട്രോണിക് ടാക്സ് രജിസ്റ്ററും തയ്യാറാക്കുന്നതിനായി ഡെറാഡൂണ്‍, ഹല്‍ദ്വാനി, ഹരിദ്വാര്‍, രുദ്രാപൂര്‍ എന്നിവിടങ്ങളിലെ നഗര്‍ നിഗം എന്ന സ്ഥാപനത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്.വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയാണ് ഡ്രോണ്‍ ഉപയോഗക്കാന്‍ അനുമതി ലഭിച്ച മറ്റൊരു സ്ഥാപനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close