KERALANEWS

സുരേന്ദ്രനെതിരെ പാര്‍ട്ടിയില്‍ പടനീക്കം ശക്തം, പി എം വേലായുധനും പിന്നാലെ 24 സംസ്ഥാന നേതാക്കള്‍ ഒപ്പിട്ട പരാതി കേന്ദ്ര നേതൃത്വത്തിന് നല്‍കി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെയുള നീക്കം പാര്‍ട്ടിയില്‍ ശക്തിപ്രാപിക്കുന്നു. ശോഭാ സുരേന്ദ്രനും പി എം വേലായുധനും പിന്നാലെ 24 സംസ്ഥാന നേതാക്കള്‍ ഒപ്പിട്ട പരാതി കേന്ദ്ര നേതൃത്വത്തിന് നല്‍കി. ബിജെപിയില്‍ ഇപ്പോള്‍ പ്രവര്‍ത്തനം നടക്കുന്നില്ല. സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിലുളള ഗ്രൂപ്പ് പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് സംസ്ഥാന നേതാക്കള്‍ കേന്ദ്രത്തെ അറിയിച്ചു.

കേന്ദ്ര നേതൃത്വം ഇടപെട്ട് കെ സുരേന്ദ്രനെ തിരുത്താന്‍ തയ്യാറാകണം. ശോഭാ സുരേന്ദ്രനെതിരെ നടത്തുന്ന സൈബര്‍ അക്രമണത്തിനു പിന്നിലും ഗൂഢാലോചനയുണ്ടെന്നും നേതാക്കള്‍ അറിയിച്ചു. 30 ശതമാനം പുതിയവരെ ഉള്‍പ്പെടുത്തി ഭാരവാഹി പട്ടികയില്‍ മാറ്റം വരുത്തണമെന്ന് നിര്‍ദേശിച്ചപ്പോള്‍ തന്നെ നിലവിലുളള ജനറല്‍ സെക്രട്ടറിമാരെ ഒഴിവാക്കരുതെന്നും കെ സുരേന്ദ്രനോട് അത് അവഗണിച്ചതായാണ് ആക്ഷേപം. അതിലുളള പ്രതിഷേധത്തിന്റെ ഭാഗമായിട്ടു കൂടിയാണ് ബിജെപിയുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനില്ലെന്ന് സംഘം അറിയിച്ചിരിക്കുന്നത്.

സംസ്ഥാന ഭാരവാഹികളില്‍ തന്നെ ജനറല്‍ സെക്രട്ടറിമാര്‍ക്ക് ഒഴികെ ബാക്കി ആര്‍ക്കും പ്രവര്‍ത്തന മേഖല നിശ്ചയിച്ചിട്ടു നല്‍കിയില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുളളവരെ ജില്ലാടിസ്താനത്തില്‍ സംഘടിപ്പിച്ച് പരാതികള്‍ അയക്കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close