സുരേഷ്ഗോപിയുടെ 250-ാം ചിത്രത്തിന് കോടതി വിലക്ക്

ചിത്രത്തിന്റെ ചിത്രീകരണം, സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളിലൂടെയുള്ള പ്രചരണം എന്നിവ തടഞ്ഞാണ് കോടതി നടപടി
എറണാകുളം : സുരേഷ്ഗോപിയുടെ 250-ാം ചിത്രത്തിന് കോടതി വിലക്ക്.എറണാകുളം ജില്ലാ കോടതിയാണ് സിനിമ സ്റ്റേ ചെയ്ത് ഉത്തരവിട്ടത്.കഥാപാത്രത്തിന്റെ പേരും തിരക്കഥയും പകര്‍പ്പാവകാശം ലംഘിച്ചു എന്നാരോപിച്ച് പൃഥ്വിരാജ് നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ജിനു എബ്രഹാം സമര്‍പ്പിച്ച ഹരജിയിലാണ് വിധി.ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് ‘കടുവാക്കുന്നേൽ കുറുവച്ചൻ’ എന്നത് തന്നെയാണ് സുരേഷ് ഗോപിയുടെ ചിത്രത്തിലേതും എന്നതാണ് മോഷണമാരോപണത്തിനുള്ള പ്രധാന കാരണം.കഥാപാത്രത്തിന്റെ പേരും കടുവ എന്ന ചിത്രത്തിന്റെ തിരക്കഥയുടെ എല്ലാ സീനുകളും റജിസ്റ്റർ ചെയ്തതായും ഹർജി നൽകിയവർ കോടതിയെ അറിയിച്ചു.
ചിത്രത്തിന്റെ ചിത്രീകരണം, സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളിലൂടെയുള്ള പ്രചരണം എന്നിവ തടഞ്ഞാണ് കോടതി നടപടി.മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രത്തിന് ഷിബിൻ ഫ്രാൻസിസ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. നാളുകൾക്കു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രം ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജും ചേർന്നാണ് നിർമ്മിക്കുന്നത്. പൃഥ്വിരാജ് നായകനായ ആദം ജോണാണ് ജിനു ഏബ്രഹാം സംവിധാനം ചെയ്ത ആദ്യ ചിത്രം