KERALANEWSTrending

സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ വെളളിയാഴ്ച മുതല്‍ അടുത്തമാസം 10 വരെ ലോക്ക്ഡൗണ്‍

സുല്‍ത്താന്‍ബത്തേരി: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. വെളളിയാഴ്ച മുതല്‍ അടുത്തമാസം 10 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.ജില്ലയില്‍ ഇന്നലെ ആയിരത്തിനടുത്താണ് കോവിഡ് രോഗികള്‍. 233 പേര്‍ രോഗമുക്തി നേടി. 958 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 37874 ആയി. 29926 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6830 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 6245 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്‌

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close