സുശാന്ത് സിംഗിന്റെ മരണം ആത്മഹത്യയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ

മുംബൈ: നടന് സുശാന്ത് സിംഗിന്റെ മരണം ആത്മഹത്യയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. തന്റെ മകനടക്കമുള്ള മഹാരാഷ്ട്രക്കാരേയും മുംബൈ പൊലീസിനേയും അപമാനിക്കാനും കേസ് ഉപയോഗിച്ചെന്നും ഉദ്ദവ് ആഞ്ഞടിച്ചു. ദേശീയ തലത്തില്‍ ഏറെ വിവാദം സൃഷ്ടിക്കുകയും ചര്‍ച്ചയാവുകയും ചെയ്ത കേസില്‍ ഇതാദ്യമായാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി പ്രതികരണം നടത്തുന്നത്. ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ ആയുധമാക്കിയവര്‍ക്ക് ശിവസേനയുടെ വാര്‍ഷിക ദസറ റാലിയിലാണ് ഉദ്ദവ് മറുപടി നല്‍കിയത്. ഒരാള്‍ ആത്മഹത്യ ചെയ്തു. അയാള്‍ ബിഹാറിന്റെ മകനായിരിക്കാം. പക്ഷേ അതിന്റെ പേരില്മഹാരാഷ്ട്രയുടെ മക്കളെ വേട്ടയാടാമെന്നാണോ? ഈ കേസില്‍ തന്റെ മകന് ആദിത്യ താക്കറെയെ പോലും വെറുതെ വിട്ടില്ലെന്നും ഉദ്ദവ് പറഞ്ഞു.റിയാ ചക്രബര്‍ത്തിയും ആദിത്യയും ചേര്‍ന്ന് സുശാന്തിനെ കൊന്നെന്ന് പലരും പ്രചരിപ്പിച്ചിരുന്നു.കങ്കണയെ ലക്ഷ്യം വച്ചും ഉദ്ദവ് വിമര്‍ശനം തുടര്‍ന്നു. നീതിക്കായി നിലവിളിക്കുന്നവര്‍ മുംബൈ പൊലീസിനെ ഉപയോഗ ശൂന്യരെന്ന് വിളിച്ചു. നഗരത്തെ പാക് അധീന കശ്മീര്‍ എന്ന് വിളിച്ചു. കഞ്ചാവ് ഉപയോഗം വ്യാപകമെന്ന് പ്രചരിപ്പിച്ചു. പക്ഷെ ഞങ്ങളുടെ വീട്ടില്‍ വളര്‍ത്തുന്നത് തുളസിയാണ്. കഞ്ചാവ് പാടങ്ങള്‍ നിങ്ങളുടെ സംസ്ഥാനത്താണ്. കങ്കണയ്ക്ക് പിന്തുണയുമായി ഉണ്ടായിരുന്ന ഹിമാചല്‍ പ്രദേശിനെ പരിഹസിച്ചു കൊണ്ട് ഉദ്ദവ് പറഞ്ഞു.മുംബൈ പൊലീസില്‍ തനിക്ക് വിശ്വാസമുണ്ടെന്നും നഗരം പാക് അധീന കശ്മീര്‍ പോലെ ആയെങ്കില്‍ അതില്‍ പ്രധാനമന്ത്രിയും നാണിക്കണമെന്ന് ഉദ്ദവ് പറഞ്ഞു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ഏറ്റെടുത്ത സിബിഐയും ഇഡിയും ഒന്നും കണ്ടെത്താനാകാതെ കേസന്വേഷണം അവസാനിപ്പിച്ച മട്ടാണ്. ലഹരി ഉപയോഗം ആരോപിച്ച് കടുത്ത വകുപ്പുകള്‍ ചുമത്തി റിയാ ചക്രബര്‍ത്തിയെ ജയിലിലിട്ട എന്‍സിബിക്ക് ഹൈക്കോടതിയില്‍ തിരിച്ചടിയേറ്റിരുന്നു.