KERALANEWSTrending

സുഹൃത്തിനുവേണ്ടി പ്ലസ് ടു പരീക്ഷയെഴുതി സഹായിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥിയെ കയ്യോടെ പിടിച്ച് ഇന്‍വിജിലേറ്റര്‍

മലപ്പുറം: സുഹൃത്തിനുവേണ്ടി പ്ലസ് ടു പരീക്ഷയെഴുതി സഹായിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥിയെ കയ്യോടെ പിടിച്ച് ഇന്‍വിജിലേറ്റര്‍. മഞ്ചേരി ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു ഇക്കണോമിക്‌സ് പരീക്ഷയ്ക്കിടെയാണ് ആള്‍മാറാട്ട ശ്രമം നടന്നത്. കൊണ്ടോട്ടി പുളിക്കല്‍ സ്വദേശിയായ പത്തൊന്‍പതുകാരനു വേണ്ടി ഇക്കണോമിക്‌സ് പരീക്ഷ എഴുതാനാണ് അരീക്കോട് സ്വദേശിയായ പതിനെട്ടുകാരന്‍ സ്ഥലത്തെത്തിയത്. ഇരുവരേയും പൊലീസ് പിടികൂടി. ഓപ്പണ്‍ സ്‌കൂള്‍ കംപാര്‍ട്‌മെന്റ് സ്‌കീമില്‍ പരീക്ഷ എഴുതേണ്ട പത്തൊന്‍പതുകാരനു പകരമായിട്ടാണ് സുഹൃത്ത് പരീക്ഷയ്ക്ക് എത്തിയത്.

പ്ലസ് വണ്‍ പരീക്ഷയ്ക്ക് ഇക്കണോമിക്‌സില്‍ മാര്‍ക്ക് കുറഞ്ഞതിനാലാണ് കഴിഞ്ഞ വര്‍ഷം പ്ലസ് ടു ജയിച്ച സുഹൃത്തിനെ കണ്ടെത്തി പരീക്ഷ എഴുതാന്‍ ചട്ടം കെട്ടിയത്. പരീക്ഷ തുടങ്ങുന്ന സമയത്തിനു തൊട്ടുമുന്‍പ് ധൃതി പിടിച്ച് പകരക്കാരന്‍ ഹാളില്‍ എത്തിയതും ഇന്‍വിജിലേറ്റര്‍ തിരിച്ചറിയല്‍ കാര്‍ഡ് തിരക്കിയെങ്കിലും ഉണ്ടായിരുന്നില്ല.മാസ്‌ക് ധരിച്ചതുകൊണ്ട് പെട്ടെന്ന് ആളെ മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. പിന്നീടാണ് ഇന്‍വിജിലേറ്ററുടെ ബന്ധത്തിലുള്ള കുട്ടി ആണെന്നു സംശയം തോന്നി ഇന്‍വിജിലേറ്റര്‍ പ്രിന്‍സിപ്പലിനെ വിവരം അറിയിച്ചത്. പരിശോധനയില്‍ ആള്‍മാറാട്ടം പൊളിഞ്ഞു. ഈ സമയം പരീക്ഷ എഴുതേണ്ടയാള്‍ പുറത്തുകാത്തുനില്‍ക്കുകയായിരുന്നു. പ്രിന്‍സിപ്പല്‍ രജനി മാത്യു പരീക്ഷാ നടത്തിപ്പിന്റെ ജില്ലാ കോ ഓര്‍ഡിനേറ്റര്‍, പൊലീസ് എന്നിവര്‍ക്കു വിവരം നല്‍കി. തുടര്‍ന്ന് പൊലീസ് എത്തി ഇരുവരെയും പിടികൂടുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close