KERALANEWS

സൂക്ഷിക്കുക, ജാഗ്രതയില്ലെങ്കില്‍ കപ്പിള്‍ചലഞ്ച് വലിയ അപകടമായേക്കാം

കോട്ടയം :കോവിഡ് കാലത്ത് ഫേസ്ബുക്കില്‍ ഒരുപാട് ചലഞ്ചുകളുടെ മേളമാണ്. ചിരി ചലഞ്ചും കപ്പിള്‍ ചലഞ്ചും ഫാഫറൈറ്റ് മൂവി ചലഞ്ചുമെല്ലാം നെറ്റിസണ്‍സ് ഏറ്റെടുത്ത് തരംഗമാക്കിക്കഴിഞ്ഞു. ഇത്തരം ചലഞ്ചുകള്‍ക്ക് കൈയ്യടിക്കുന്നവരും വിമര്‍ശിക്കുന്നവരും സമൂഹ മാധ്യമങ്ങളില്‍ ഏറെയുണ്ട്. എന്നാല്‍, പുനെ പൊലീസിന് നല്‍കാനുള്ളത് ഒരു മുന്നറിയിപ്പാണ്.കപ്പിള്‍ ചലഞ്ചിന്റെ ഭാഗമായി ഫേസ്ബുക്കിലും ട്വിറ്ററിലുമടക്കം ജീവിത പങ്കാളിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെക്കുന്നവരോട് അവ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പുനെ പൊലീസ് പറയുന്നത്. ”ജീവിത പങ്കാളിക്കൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുന്നതിന് മുമ്പ് രണ്ടുവട്ടം ചിന്തിക്കുക. ജാഗ്രതയില്ലെങ്കില്‍ മനോഹരമായ ഈ ചലഞ്ച് വലിയ അപകടമായേക്കാം. സൂക്ഷിക്കുക…”-ട്വിറ്ററില്‍ പുനെ പൊലീസ് കുറിച്ചത് ഇങ്ങനെയായിരുന്നു.’കപ്പിള്‍ ചലഞ്ച് സോഷ്യല്‍ മീഡിയയില്‍ വീണ്ടും തരംഗമായി തുടങ്ങിയിട്ടുണ്ട്. ഇതൊരു ബോധവത്കരണമാണ്. ഈ ചിത്രങ്ങള്‍ മോര്‍ഫിങ്ങിന് വേണ്ടിയോ, പ്രതികാരം ചെയ്യുന്നതിന് വേണ്ടിയോ, അശ്ലീല വിഡിയോ, ഡീപ്പ് ഫേക്ക് പോലുള്ള മറ്റ് സൈബര്‍ കുറ്റ കൃത്യങ്ങള്‍ക്ക് വേണ്ടിയോ ദുരുപയോഗം ചെയ്‌തേക്കാം. -സിറ്റി പൊലീസ് ട്വീറ്റ് ചെയ്തു. സമൂഹ മാധ്യമങ്ങളില്‍ അപ്‌ലോഡ് ചെയ്ത ചിത്രങ്ങളെടുത്ത് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്നും പൊലീസ് സാക്ഷ്യപ്പെടുത്തുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close