Breaking NewsKERALANEWSTrending

സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഒരു സമയം ആറ് പേര്‍ മാത്രം; ബാങ്കുകള്‍ സമയം ഉപയോക്താക്കളെ നേരത്തെ അറിയിക്കണം

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിനായി പാലിക്കേണ്ട നിയന്ത്രണങ്ങളടങ്ങിയ പുതിയ സര്‍ക്കുലര്‍ ഡിജിപി ലോക്നാഥ് ബെഹ്‌റ പുറത്തിറക്കി. വ്യാപാരസ്ഥാപനങ്ങളിലും ബാങ്കുകളിലും ആള്‍ക്കൂട്ടം ഒഴിവാക്കണം. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരേ സമയം ആറ് പേരെ മാത്രമേ അനുവദിക്കാവൂ. വലിയ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ 12 പേരെ അനുവദിക്കാം. ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് നേരത്തെ തന്നെ സമയം അനുവദിച്ച് വിവരം അറിയിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഐജി മുതലുളള ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ചുമതലപ്പെടുത്തി.വ്യാപാര സ്ഥാപനങ്ങളില്‍ വളരെ അത്യാവശ്യം ജീവനക്കാരെ മാത്രമേ ജോലിക്കായി നിയോഗിക്കാവൂ.
കാത്തുനില്‍ക്കുന്ന ഉപയോക്താക്കള്‍ സാമൂഹിക അകലം പാലിക്കാന്‍ കടകള്‍ക്ക് മുന്നില്‍ വൃത്തം വരക്കണം. പരമാവധി കുറവ് സമയമേ ഇവിടെ ഉപയോക്താക്കള്‍ ചിലവഴിക്കാവൂ. ചെറിയ കടകളിലും ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്. സാമൂഹിക അകലം കര്‍ശനമായി പാലിക്കപ്പെടണം. ഉപയോക്താക്കള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊളളുന്ന പോസ്റ്ററുകള്‍ കടകളുടെ മുന്നില്‍ പതിക്കാന്‍ നല്‍കിയിരുന്ന നിര്‍ദ്ദേശം പലയിടത്തും പാലിച്ചതായി കാണുന്നില്ല. കടകള്‍ക്കു മുന്നിലും അകത്തും മലയാളത്തിലും ഇംഗ്ലീഷിലുമാണ് പോസ്റ്റര്‍ പതിക്കേണ്ടിയിരുന്നത്. ഇക്കാര്യം നേരിട്ട് പരിശോധിക്കാന്‍ പോലീസ് ആസ്ഥാനത്തെ സ്‌പെഷ്യല്‍ടീമിനെ ഏര്‍പ്പെടുത്തിയെന്നും സര്‍ക്കുലറില്‍ പറയുന്നു.

Tags
Show More

Related Articles

Back to top button
Close