MoviesNEWSTrending

സൂപ്പർ മുല എന്ന് കമന്റ്; താങ്കളുടെ അമ്മയുടേതുൾപ്പെടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെയെന്ന് താരം; അശ്വതി ശ്രീകാന്തിന്റെ മറുപടി ഏറ്റെടുത്ത് സൈബർലോകം

മലയാളി സ്ത്രീ സൗന്ദര്യത്തിന്റെ അളവപകോലായി കരുതുന്നത് മാറിടങ്ങളുടെയും നിതംബത്തിന്റെയും വലുപ്പവും ഷെയ്പ്പുമാണ്. ഭൂരിപക്ഷം സ്ത്രീകളും ഇത് സംബന്ധിച്ച് ആണിന്റെയോ പെണ്ണിന്റെയോ കമന്റിന് ഇരയായിട്ടും ഉണ്ടാകും. സമൂഹ മാധ്യമങ്ങളുടെ വരവോടെ സ്ത്രീകളെ അധിക്ഷേപിക്കാൻ ഉപയോ​ഗിക്കുന്ന വാക്കുകളിൽ ഈ രണ്ട് അവയവങ്ങളും കടന്ന് വരാറുമുണ്ട്. ഇപ്പോഴിതാ, നടി അശ്വതി ശ്രീകാന്തിന്റെ ഫോട്ടോക്ക് താഴെ അത്തരത്തിൽ ഒരു കമന്റിട്ട വ്യക്തിക്ക് താരം നൽകിയ മറുപടിയാണ് സൈബർ ലോകത്ത് ചർച്ചയാകുന്നത്.

അശ്വതി ഇട്ട ചിത്രത്തിന് താഴെ സൂപ്പർ മുല എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഉടനടി വന്നു അശ്വതിയുടെ മറുപടി. സൂപ്പർ ആവണമല്ലോ… ഒരു കുഞ്ഞിന് രണ്ടു കൊല്ലം പാലൂട്ടാനുള്ളതാണ്! ജീവനൂറ്റി കൊടുക്കുന്നതു കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേതുൾപ്പെടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെയാണ്…

അശ്വതിയുടെ ഈ മറുപടി ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. നിരവധി പേരാണ് അശ്വതിയുടെ ചുട്ട മറുപടിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം ഒരു മറുപടി സ്വപ്‌നങ്ങളിൽ മാത്രം എന്നാണ് പലരും കുറിച്ചത്. അശ്ലീലത്തിന് മാന്യതയുടെ ഭാഷയിൽ ചുട്ടമറുപടി നൽകിയ അശ്വതിയെ പുകഴ്‌ത്തുകയാണ് സോഷ്യൽ മീഡിയ ‘ദേഹത്ത് ചെളി പറ്റാതെ പന്നികളെ എങ്ങനെ നേരിടണമെന്ന് അശ്വതി കാണിച്ചു’ എന്ന പ്രതികരണമാണ് അശ്വതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി നേതാവ് സന്ദീപ് വചസ്പതി രംഗത്തെത്തിയത്.

സന്ദീപ് വചസ്പതി സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ:

നവ മാധ്യമ കാലഘട്ടത്തിൽ കണ്ട ഏറ്റവും മികച്ച പ്രതികരണം. ഇതു പോലൊരെണ്ണം ഈ അടുത്തെങ്ങും കണ്ടിട്ടില്ല. ഞരമ്പ് രോഗികളെ പലപ്പോഴും പലരും നേരിടുന്നത് അതിലും തറ മറുപടി നൽകിയാണ്. അതോടെ ഞരമ്പൻ മാന്യനായി മാറും. ചിലരെങ്കിലും അവന്റെ ഭാഗം ചേരുന്ന അവസ്ഥ പ്രതികരണത്തിലൂടെ ഉണ്ടാവുകയും ചെയ്യും.

പക്ഷെ നിലവാരം എന്താണെന്ന് കാണിച്ചു കൊടുത്ത അംെമവ്യേ ടൃലലസമിവേ ന് ആദരം നിറഞ്ഞ അഭിവാദ്യങ്ങൾ. ദേഹത്ത് ചെളി പറ്റാതെ പന്നികളെ എങ്ങനെ നേരിടണമെന്ന് അശ്വതി കാണിച്ചു തന്നു. ചാനൽ ഫ്‌ളോറിലെ ആഢ്യത്വം ഇവിടെയും പുലർത്തിയ അശ്വതിയോട് ഇഷ്ടം കൂടി. ഒപ്പം ബഹുമാനവും.

Nb: പന്നി പ്രയോഗത്തിന് ബർണാഡ് ഷായോട് കടപ്പാട്. (Don’t wrestle with pigs. You h get filthy and the pig likes it.)

പൊതുവെ സ്ത്രീകളെ പ്രത്യേകിച്ച് സെലിബ്രിറ്റികളായ സ്ത്രീകൾ നല്ലൊരു ചിത്രം സോഷ്യൽ മീഡിയയിൽ പങ്കു വച്ചാൽ അതിനെ എല്ലാ രീതിയിലും മോശമായി ചിത്രീകരിക്കുന്ന ഒരുപാട് അഭിപ്രായങ്ങൾ വരാറുണ്ട്. ഓൺലൈൻ പത്രങ്ങളുടെ കമന്റ് ബോക്‌സുകൾ മാത്രം തുറന്നു നോക്കിയാൽ മതി ഇത്തരം നിരവധി അശ്ലീല വാചകങ്ങൾ കാണാം.

പലപ്പോഴും സ്ത്രീകൾ അസഭ്യം നിറഞ്ഞ കമന്റുകൾക്ക് മറുപടി നൽകാറില്ല. പക്ഷെ കാലം മാറിയിരിക്കുന്നു, കൃത്യമായ മറുപടികൾ കൊണ്ട് ഇത്തരക്കാരെ നിശബ്ദരാക്കാൻ പുതിയകാലത്തെ സ്ത്രീകൾ ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ ഏറ്റവും മികച്ച മറുപടി തന്നെ ആണ് അശ്വതി നൽകിയതെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close