KERALA

സൂഫിയുടെ സുജാതയായി കൊച്ചുതെന്നല്‍, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

തലശ്ശേരി: കഴിഞ്ഞ ദിവസം ഏറെ വൈറലായ സൂഫിയും സുജാതയും എന്ന ചിത്രത്തിലെ വാതുക്കല്‍ വെള്ളരിപ്രാവ് എന്ന ഗാനത്തിനൊത്ത് ചുവടുവയ്ക്കുന്ന കൊച്ചുമിടുക്കിയുടെ വീഡിയോ ഏറെ വൈറലായിരുന്നു. ഈ വീഡിയോ കണ്ട് കുറച്ച് പേരെങ്കിലും ഈ കുട്ടിയെ തിരിച്ചറിഞ്ഞിരിക്കും.
തലശേരി സ്വദേശിയാണ് തെന്നല്‍ അഭിലാഷ്. ആറ് വയസുകാരിയായ തെന്നല്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ബംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ അഭിലാഷാണ് അച്ഛന്‍. അമ്മ ആതിര. മൂവരും ബംഗളൂരുവില്‍ തന്നെയാണ് താമസം.
ബംഗളൂരൂവിലെ ഗ്രീന്‍ഫീല്‍ഡ് പബ്ലിക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ തെന്നലിന് ചെറു പ്രായത്തിലെ പാട്ടിനോടും നൃത്തത്തോടുമെല്ലാം ഭയങ്കര താത്പര്യമാണെങ്കിലും പാട്ടും ഡാന്‍സുമെല്ലാം പഠിപ്പിക്കാന്‍ വീടിനടുത്ത് സ്ഥലമില്ലാത്തതുകൊണ്ട് നിലവില്‍ ശാസ്ത്രീയമായി ഇവയൊന്നും അഭ്യസിക്കാന്‍ കഴിയുന്നില്ലെന്നും തെന്നലിന്റെ അച്ഛന്‍ പറയുന്നു. പാട്ടും ഡാന്‍സും മാത്രമല്ല അഭിനയവും തെന്നലിന് നന്നായി വഴങ്ങുമെന്ന് തെളിയ്ച്ചതാണ് നേരത്തെതന്നെ. അതുകൊണ്ട് തന്നെ നിരവധി ചിത്രങ്ങളിലും അവസരങ്ങള്‍ തെന്നലിനെ തേടിയെത്തി. ഫോറന്‍സിലും വേഷമിട്ടിരുന്നു ഈ കൊച്ചുമിടുക്കി. ഇതിന് ശേഷം മിന്നല്‍ മുരളിയിലും തെന്നല്‍ എത്തിയിട്ടുണ്ട്. മകളുടെ കലാവാസനയ്ക്ക് പൂര്‍ണ പിന്തുണയാണ് കുടുംബം നല്‍കുന്നുണ്ട്. മധു വാര്യര്‍ സംവിധാനം ചെയ്യുന്ന മഞ്ജു വാര്യര്‍ ചിത്രം ‘ലളിതം സുന്ദരം’ എന്ന ചിത്രത്തില്‍ കൊച്ചു തെന്നല്‍ വേഷമിടുന്നുണ്ട്.

Tags
Show More

Related Articles

Back to top button
Close