
ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഏറെയുള്ള രാജ്യമാണ് ഇന്ത്യ. കോവിഡ് കാലത്ത് ഉപയോഗനിരക്ക് വളരെ ഉയര്ന്നിര്ന്നിട്ടുമുണ്ട്. അകലങ്ങളിലുള്ള പ്രിയപ്പെട്ടവരെ അടുത്തുകാണാനും ജോലിയാവശ്യങ്ങള്ക്കുമായി വീഡിയോ കോളിംഗിനെ ആശ്രയിക്കുന്നത് വര്‍ദ്ധിച്ചിരിക്കുന്ന ഈ കാലത്ത് പുതിയ ആപ്പുമായി എത്തിയിരിക്കുകയാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ. മാസങ്ങള്‍ നീണ്ട ടെസ്റ്റിംഗിന് ശേഷമാണ് ജിയോമീറ്റ് എത്തിയിരിക്കുന്നത്. മെയ്ഡ്-ഇന്‍-ഇന്ത്യ അപ്പുകള്‍ക്ക് ഏറെ പ്രചാരമുള്ള ഈ സമയത്ത് തന്നെ ജിയോമീറ്റ് എത്തിയത് സൂമിന് കനത്ത വെല്ലുവിളിയാണുയര്‍ത്തുന്നത്. ജിയോമീറ്റിന്റെ പ്രവര്‍ത്തന രീതിയും ഇന്റര്‍ഫേസും സൂമുമായി ഏറെ സാമ്യം പുലര്‍ത്തുന്നുണ്ട്. മാത്രമല്ല ഗൂഗിള്‍ മീറ്റിന് ഇതൊരു ഇന്ത്യന്‍ എതിരാളിയാകും എന്ന വിലയിരുത്തലുകളും നിലവിലുണ്ട്. അടച്ചിടല്‍ക്കാലത്ത്
വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സമ്പ്രദായം പ്രചാരം നേടിയതോടെയാണ് വീഡിയോ കോണ്‍ഫെറന്‍സിങ് ആപ്പ് ആയ സൂം ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചത്. കൂട്ടത്തില്‍ ഗൂഗിള്‍ മീറ്റ്, സ്കൈപ്പ്, മൈക്രോസോഫ്റ്റ് ടീംസ് എന്നീ അപ്പുകള്‍ക്കും പ്രചാരം നേടിയിരുന്നു.