INDIA

സൂററ്റില്‍ ഒഎന്‍ജിസി പ്ലാന്റില്‍ വന്‍ തീപിടിത്തം

സൂററ്റ്: ഗുജറാത്തിലെ സൂററ്റില്‍ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ പ്ലാന്റില്‍ വന്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. പ്ലാന്റിലുണ്ടായ പൊട്ടിത്തെറിക്ക് പിന്നാലെയാണ് തീപിടിത്തം. പുലര്‍ച്ചെ മൂന്നരയോടെയാണ് സൂറത്തിലെ ഹസിറ ആസ്ഥാനമായുള്ള ഒഎന്‍ജിസി പ്ലാന്റില്‍ പൊട്ടിത്തെറി നടന്നതെന്നാണ് പ്രാഥമിക വിവരം.

തീപിടിത്തത്തില്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഒഎന്‍ജിസി പ്ലാന്റില്‍ ഒന്നിലധികം പൊട്ടിത്തെറിയുണ്ടായതായും ഇത് വന്‍തീപിടിത്തത്തിലേക്ക് നയിച്ചുവെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പൊട്ടിത്തെറിയുടെ കാരണം ഇതുവരെയും കണ്ടെത്താനായിട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമം നടക്കുകയാണ്. തീപിടിത്തത്തെ തുടര്‍ന്ന് ഉയര്‍ന്ന പുകപടലങ്ങള്‍ കിലോമീറ്ററുകള്‍ അകലെ നിന്ന് വരെ ദൃശ്യമായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close