
തിരുവനന്തപുരം: ചൊവ്വാഴ്ച സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തം യാദൃശ്ചികമല്ലെന്ന് യു.എന്‍ പരിസ്ഥിതി വകുപ്പിലെ ദുരന്തനിവാരണ വിഭാഗം ഉദ്വോഗസ്ഥന് മുരളി തുമ്മാരുകുടി. ഒരു വര്‍ഷംമുമ്പ് താനിക്കാര്യം പറഞ്ഞിരുന്നതാണെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.സെക്രട്ടേറിയേറ്റില്‍ തീ പിടിക്കുമ്പോള്‍ എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പിലാണ് മുരളി സെക്രട്ടറിയേറ്റിന്റെ അപകടകരമായ അവസ്ഥയെകുറിച്ച് പറഞ്ഞത്. 2019 ഫെബ്രുവരി 20ന് എഴുതിയ ‘റബര്‍ കഴുത്തുകളുടെ കേന്ദ്രം’എന്ന തന്റെ ലേഖനത്തില്‍ നിന്ന് ഒരുഭാഗവും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. കുറിപ്പിന്റെ പൂര്ണരൂപംസെക്രട്ടേറിയേറ്റില് തീ പിടിക്കുമ്പോള്‍…സെക്രട്ടേറിയേറ്റില്‍ തീ പിടുത്തമുണ്ടായി എന്നും കുറച്ചു ഫയലുകള്‍ കത്തി നശിച്ചുവെന്നും വാര്‍ത്തകള്‍ വരുന്നു.