KERALANEWSTop News

സെക്രട്ടേറിയറ്റിന് മുമ്പില്‍ ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്യുന്നത് അപ്രയോഗികമായ കാര്യത്തിന്; എ. വിജയ രാഘവന്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുമ്പില്‍ ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്യുന്നത് അപ്രയോഗികമായ കാര്യത്തിനാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. മനഃപൂര്‍വം അക്രമം അഴിച്ചുവിടുകയാണ് ലക്ഷ്യം. തൊഴിലില്ലായ്മ, കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളുടെ ഭാഗമാണെന്നും കേരളബാങ്കിലെ നിയമനത്തില്‍ കോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ പാലിച്ചിട്ടുണ്ടന്നും എ. വിജയ രാഘവന്‍ പറഞ്ഞു. സമരക്കാരെ അക്രമങ്ങളിലേക്ക് നയിക്കാനാണ് സെക്രട്ടേറിയറ്റിന് മുമ്പില്‍ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഉള്ളത്. ചരിത്രത്തിലെ തന്നെ അപൂര്‍വമായ ഒരു കാര്യമാണിത്. സമരം നിലനില്‍ക്കെ യൂത്ത് കോണ്‍ഗ്രസ് മറുഭാഗത്ത് പന്തലുകെട്ടിയത് ആസൂത്രിത അക്രമത്തിന് വേണ്ടിയല്ലെങ്കില്‍ പിന്നെന്തിനാണ്. ക്രിമിനലുകളെ ഇറക്കി ഈ ഭരണത്തിന്റെ അവസാന നാളുകളില്‍ കലാപമുണ്ടാക്കാനാകുമോ എന്നാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. അപകടകരമായ രാഷ്ട്രീയമാണ് ഇവര്‍ കൈകാര്യം ചെയ്യുന്നതെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close