KERALATop News

സെക്രട്ടേറിയറ്റ് പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീ പിടിത്തം, ചില ഫയലുകള്‍ കത്തി നശിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ തീപിടുത്തം. പൊതുഭരണവകുപ്പ് പൊളിറ്റിക്കൽ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ കുറച്ച് ഫയലുകള്‍ കത്തി നശിച്ചു. അഗ്‌നിശമന സേന എത്തി തീ അണച്ചു. സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുടമായി ബന്ധപ്പെട്ട നിര്‍ണായ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോക്കോള്‍ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. കമ്പ്യൂട്ടറില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു.

അപകടത്തില്‍ ആളപായമില്ല.ജിഐഎ പൊളിറ്റിക്കല്‍ ഓഫീസിലാണ് തീപിടുത്തം ഉണ്ടായതെന്ന് ഫയര്‍ഫോഴ്‌സ് പറഞ്ഞു. സെക്രട്ടറിയേറ്റില്‍ എത്തുമ്പോള്‍ പുക നിറഞ്ഞ സ്ഥിതി ആയിരുന്നു. ഒട്ടേറെ ഫയലുകള്‍ കത്തി നശിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്ന് പ്രാഥമിക നിഗമനം എന്നും ഫയര്‍ഫോഴ്‌സ് പ്രതികരിച്ചു. അതേസമയം, സുപ്രധാന ഫയലുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. റൂം ബുക്കിങ്ങുമായി ബന്ധപ്പെട്ട ഫയലുകള്‍ വെച്ചിരിക്കുന്ന റാക്കില്‍ ആണ് തീ പിടുത്തം ഉണ്ടായത്. ബാക്കി ഫയലുകള്‍ സുരക്ഷിതമെന്നും പൊതുഭരണ വകുപ്പ് പ്രതികരിച്ചു.

ഡൽഹി കേരള ഹൗസ് ഉൾപ്പെടെയുള്ള സർക്കാർ അഗതി മന്ദിരങ്ങളിലെ ബുക്കിങ് ഉൾപ്പെടെയുള്ള ചില കടലാസുകളാണ് നശിച്ചു. ജീവനക്കാരുംഫയർഫോഴ്സും ചേർന്ന് നിമിഷ നേരം കൊണ്ട്
തീ അണച്ചു.

അഗ്നിബാധയെ പറ്റി നിഷ്പക്ഷമായി അന്വേഷണം നടത്തുമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത പറഞ്ഞു.ഒന്നും മറച്ചുവയ്ക്കാനില്ലായെന്നും രാഷ്ട്രീയക്കാർക്ക് സെക്രട്ടറിയേറ്റിൽ സമരവും പ്രതിക്ഷേധവും ശരിയല്ലന്നും ചീഫ് സെക്രട്ടറി പറഞ്ഞു. തീപിടിത്തം


അട്ടിമറി: കെ. സുരേന്ദ്രന്‍

സെക്രട്ടേറിയറ്റില്‍ തീപിടിത്തം ഉണ്ടായ സ്ഥലം സന്ദര്‍ശിക്കാനെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെയും സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍, സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടി, ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷ് എന്നിവരെയും പോലീസ് ബലമായി അറസ്റ്റ് ചെയ്തു.
പൊതുഭരണ വകുപ്പില്‍ പ്രോട്ടോകോള്‍ വിഭാഗത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട സുപ്രധാനമായ നിരവധി ഫയലുകള്‍ പ്രോട്ടോകോള്‍ വിഭാഗത്തിലാണുള്ളത്. തീപിടിത്തം അട്ടിമറിയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
സ്ഥലം സന്ദര്‍ശിക്കാനെത്തിയ സുരേന്ദ്രനെയും ബിജെപി നേതാക്കളെയും ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത നേരിട്ടെത്തി പൊതു പ്രവര്‍ത്തകരും മാധ്യമങ്ങളും സെക്രട്ടേറിയറ്റു പരിസരത്തു നിന്ന് പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് നടപടിയാരംഭിച്ചത്. തീപിടിത്തമുണ്ടായ സ്ഥലം ആരും കാണാന്‍ പാടില്ലെന്ന ചീഫ് സെക്രട്ടറിയുടെ നിലപാടിലും ദുരൂഹതയുണ്ട്. തീപിടിത്തത്തിന്റെ മറവില്‍ സുപ്രധാന ഫയലുകള്‍ നഷ്ടപ്പെടാനും സാധ്യതയേറെയാണ്.
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനിലേക്കും മന്ത്രി കെ.ടി ജലീലേക്കും വരുമെന്നായപ്പോള്‍ സര്‍ക്കാര്‍ തന്നെ ഫയലുകള്‍ക്ക് തീയിടുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ തെളിവുകളും നശിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പലതും ചെയ്തുകൊണ്ടിരിക്കുന്നത്. പ്രോട്ടോകോള്‍ ഓഫീസര്‍ ഷൈന്‍ ഹഖിനെ  രക്ഷിക്കാനുള്ള ശ്രമമാണിത്. ഫോറന്‍സിക് വിദഗ്ധര്‍ എത്തി അന്വേഷണം നടത്തണം. കേരളത്തില്‍ ഇപ്പോള്‍ ഭീദിതമായ സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എന്‍ഐഎയും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സെക്രട്ടറിയേറ്റിലെത്തിയ കെ.സുരേന്ദ്രനെ
പോലീസ് ബലമായി അറസ്റ്റ് ചെയ്തു

എക്‌സ്‌ക്‌ളൂസീവ് വിഷ്വലുകള്‍ക്ക് താഴെ കാണുന്ന ലിങ്കില്‍ ക്‌ളിക്ക് ചെയ്യുക

Tags
Show More

Related Articles

Back to top button
Close