KERALANEWS

സെക്രട്ടേറിയേറ്റിലെ തീപിടിത്തം:ഫോറന്‍സിക് ഉദ്യോഗസ്ഥരെ ഐജി ശകാരിച്ചെന്ന് ചെന്നിത്തല

തിരുവനന്തപുരം:സെക്രട്ടേറിയേറ്റിലെ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരെ പൊലീസ് ആസ്ഥാനത്തെ ഐജി ശകാരിച്ചെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാരിനെ ഭയന്ന് ഫോറന്‍സിക് ഡയറക്ടര്‍ സ്വയം വിരമിക്കല്‍ അപേക്ഷ കൊടുത്തുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.എന്നാല്‍ ഈ ആരോപണത്തിന് വിശദീകരണവുമായി പൊലീസും രംഗത്തെത്തി.

സെക്രട്ടറിയേറ്റില്‍ നടന്നത് സെലക്ടഡ് തീപിടിത്തമാണെന്ന് ആരോപിച്ച രമേശ് ചെന്നിത്തല, തീപിടിത്തവുമായി ബന്ധപ്പെട്ട ഫോറന്‍സിക് റിപ്പോര്‍ട്ട് കോടതിയില്‍ എത്തിയ പിറ്റേന്ന് പൊലീസ് ഹെഡ്ക്വാട്ടേഴ്സിലെ ഒരു ഐജി ഫോറന്‍സിക് ഉദ്യോഗസ്ഥരെ വിളിപ്പിച്ച് ശകാരിച്ചതായി പറഞ്ഞു. ഇനിയുള്ള ഫോറന്‍സിക് കെമിക്കല്‍ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കരുതെന്ന് ഐ ജി ഉദ്യോഗസ്ഥരോട് പറഞ്ഞതായി രമേശ് ചെന്നിത്തല ആരോപിച്ചു. 2022 വരെ സര്‍വീസുള്ള ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍ വോളന്ററി റിട്ടയര്‍മെന്റിന് അപേക്ഷ കൊടുത്തത് എന്തിനാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

എന്നാല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍ സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കാന്‍ അനുമതി തേടിയത് തീപിടിത്തം ഉണ്ടാകുന്നതിന് രണ്ട് മാസം മുന്‍പായ 2020 ജൂണ്‍ 23നാണെന്ന് പൊലീസ് വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ. പിന്നീട് സര്‍വീസില്‍ തുടരുവാന്‍ അനുമതി നല്‍കണമെന്ന് അപേക്ഷിച്ചുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിനുള്ള പൊലീസ് വിശദീകരണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close