INDIA

സെന്‍ട്രല്‍ ഐപിഎസ് അസോസിയേഷന് എതിരെ പരാതി

ഡല്‍ഹി: ഐപിഎസ് ഉദ്യോഗസ്ഥരുടെ സംഘടനയായ സെന്‍ട്രല്‍ ഐപിഎസ് അസോസിയേഷന് എതിരെ പരാതി. നിയമം ലംഘിച്ചാണ് സംഘടനയുടെ പ്രവര്‍ത്തനമെന്ന് കാട്ടി എസ് എസ് കോത്തിയാല്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കി. സര്‍ക്കാര്‍ സര്‍വീസില്‍ ഇരിക്കുന്ന ഉദ്യേഗസ്ഥര്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് ഈ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇത് ചട്ടലംഘനമാണെന്നും പരാതിയില്‍ പറയുന്നു.ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനമാണ് അസോസിയേഷന്‍ നടത്തുന്നത് സേനയുടെ അച്ചടക്കത്തെ ബാധിക്കുന്നതാണ് ഇത്. സംഘടനയുടെ ഭാരവാഹികളുടെ പേര് അടക്കം പരാതിയില്‍ പരാമര്‍ശിക്കുന്നു. ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും എസ് എസ് കോത്തിയാല്‍ പരാതിയില്‍ ആവശ്യപ്പെടുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close