KERALANEWS

സെപ്റ്റിക് ടാങ്ക് ഇടിഞ്ഞു താഴ്ന്നു, 30 അടി താഴ്ചയില്‍ പതിനേഴുകാരി

തിരുവനന്തപുരം:പാത്രം കഴുകുന്നതിനിടെ ഉപേക്ഷിച്ച സെപ്റ്റിക് ടാങ്ക് ഇടിഞ്ഞു താഴ്ന്ന് പതിനേഴുകാരി മുപ്പതടി താഴ്ചയുള്ള കുഴിയില്‍ അകപ്പെട്ടു. തിരുവനന്തപുരം വെട്ടൂര് നടന്ന സംഭവത്തില്‍, അഗ്‌നിശമന സേനാംഗങ്ങള്‍ എത്തിയാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. റാത്തിക്കല്‍ പാവത്ത് വിള വീട്ടില്‍ ബിജി എം.ഇല്യാസിന്റെ മകള്‍ സൈഫമോള്‍(17) ആണ് അപകടത്തില്‍പ്പെട്ടത്. പരുക്കുകളോടെ പെണ്‍കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഉപേക്ഷിച്ചെങ്കിലും കോണ്‍ക്രീറ്റ് സ്ലാബിനു മുകളില്‍ മണ്ണു നിറച്ചു സിമന്റ് പൂശിയ നിലയിലായിരുന്നു. ഇന്നലെ രാവിലെ ഇവിടെയിരുന്ന് പാത്രം കഴുകുകയായിരുന്നു സൈഫ മോള്‍,അതിനിടെ മണ്ണ് ഇടിഞ്ഞ് പെണ്‍കുട്ടി കുഴിയില്‍ താഴ്ന്നു പോവുകയായിരുന്നു. ഏതാണ്ടു മുപ്പതടിയോളം താഴ്ചയുള്ള കുഴിയാണ് രൂപപ്പെട്ടത്. രണ്ടു ദിവസമായി തുടരുന്ന മഴ മണ്ണിടിച്ചിലിനു കാരണമായാണ് കരുതുന്നു. അഗ്‌നിശമന സേന സ്റ്റേഷന്‍ ഓഫിസര്‍ ജി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവര്‍ത്തനത്തിലാണ് കുട്ടിയെ പുറത്തെടുത്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close