KERALAMovies

സെവന്ത് ആര്‍ട്‌സ് ഇന്‍ഡിപെന്‍ഡന്റ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടന്‍ കെ.കെ സുധാകരന്‍

തിരുവനന്തപുരം: സെവന്ത് ആര്‍ട്‌സ് ഇന്‍ഡിപെന്‍ഡന്റ് ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡെത്ത് ഓഫ് എ സെയ്ല്‍സ് വുമണ്‍ മേളയിലെ മികച്ച ചിത്രമായി തിരഞ്ഞെടുത്തു. മികച്ച നടന്‍ കെ.കെ സുധാകരനാണ്. തിമിരത്തിലെ അഭിനയത്തിനാണ് സുധാകരന് അവാര്‍ഡ് കിട്ടിയിരിക്കുന്നത്. തായ്‌നിലത്തിലെ പശ്ചാത്തല സംഗീതം നല്‍കിയതിന് ഔസേപ്പച്ചനും അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മികച്ച ചിത്രമായി തിരഞ്ഞെടുത്ത ഡെത് ഓഫ് എ സെയില്‍സ് വുമണിന്റെ സംവിധായികയായ ഡോണ വീലെര്‍ ആണ് മികച്ച സംവിധായിക.
മികച്ച ഷോര്‍ട് ഫിലിമായി ടച്ചും( മലേഷ്യ) മികച്ച ഡോക്യുമെന്ററിയായി ബെല്ല ഇലെ ഇന്‍ അകെഡി (കാനഡ) എന്നിവയും തിരഞ്ഞെടുത്തു. മികച്ച ഡോക്യുമെന്ററി സംവിധായികയായി ഇന്ത്യയിലെ മൊണാലിസ മുഖര്‍ജിയും മികച്ച കുച്ചികളുടെ ചിത്രമായി ഇന്ത്യയില്‍ നിന്നുതന്നെയുള്ള ഫേറ്റലും തിരഞ്ഞെടുത്തിട്ടുണ്ട്.
അമേരിക്കയും കാനഡയും ഫ്രാന്‍സും സ്‌പെയ്‌നും നോര്‍വേയും ഉള്‍പ്പെടെ പല പ്രമുഖ രാജ്യങ്ങളും മേളയില്‍ പങ്കെടുത്തു. വിവിധരാജ്യത്തെ ജൂറി അംഗങ്ങള്‍ക്കൊപ്പം മലയാളികളായ ആര്‍ ശരത്, സുരേഷ ഉണ്ണിത്താന്‍, വേണു നായര്‍, എന്നിവരും ജൂറി അംഗങ്ങളായിരുന്നു.

Tags
Show More

Related Articles

Back to top button
Close