KERALA

സേവ് ദിഡേറ്റ് ചെയ്യാന്‍ ഇനി കെഎസ്ആര്‍റ്റിസിയും എട്ടുമണിക്കൂര്‍ ഷൂട്ടിന് 4000 രൂപ

തിരുവനന്തപുരം: സേവ് ദിഡേറ്റ് ഇപ്പോള്‍ തരംഗമായിരിക്കുകയാണല്ലോ. കോവിഡ്കാലത്ത് വ്യത്യസ്ത ആശയങ്ങളുമായി എത്തിയ കെ.എസ്.ആര്‍.ടി.സി. ഇപ്പോള്‍ ഒരു നൂതന ആശയവുമായി എത്തിയിരിക്കുകയാണ്. കെ എസ് ആര്‍ റ്റിസി ബസില്‍ സേവ് ദി ഡേറ്റ് ഷൂട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിക്കുകയാണ്. കിഴക്കേക്കോട്ടയുടെയും പദ്മനാഭ സ്വാമി ക്ഷേത്രത്തന്റെയും പശ്ചാത്തലത്തില്‍ നിര്‍ത്തിയിട്ട ബസിലായിരുന്നു ഫോട്ടോഷൂട്ട്.ജനുവരിയില്‍ വിവാഹിതരാകുന്ന വാമനപുരം സ്വദേശി ഗണേഷും, ഈഞ്ചയ്ക്കല്‍ സ്വദേശിനി ലക്ഷ്മിയുമാണ് തലസ്ഥാന നഗരയില്‍ രാജപ്രൗഡിയില്‍നീങ്ങിയ ഡബിള്‍ഡക്കര്‍ ബസില്‍ ഫോട്ടോഷൂട്ട് നടത്തിയത്.ടിക്കറ്റേതരവരുമാനം വര്‍ധിക്കുന്നതിന്റെ ഭാഗമായാണ് ബസുകള്‍ വാടകയ്ക്ക് നല്‍കുന്നത്. വിവാഹം, പിറന്നാള്‍, തുടങ്ങി ആഘോഷങ്ങള്‍ക്കെല്ലാം ബസുകള്‍ വാടകയ്ക്ക് ലഭിക്കും. എട്ടുമണിക്കൂറിന് 4000 രൂപയാണ് നിരക്ക്. ഇതില്‍ 50 കിലോമീറ്റര്‍ സഞ്ചരിക്കാം.അധിക കിലോമീറ്ററിന് പ്രത്യേകനിരക്ക് നല്‍കണം. ബസിന്റെ രണ്ടാംനില ആഘോഷങ്ങള്‍ക്കും താഴത്തെനിലയില്‍ കുടുംബങ്ങളോടൊപ്പമുള്ള യാത്രയ്ക്കുമായി അവസരം ലഭിക്കും. ലണ്ടനിലെ ആഫ്റ്റര്‍നൂണ്‍ ടീ ബസ് ടൂറിന്റെ മാതൃകയിലാണ് പദ്ധതി നടപ്പാക്കുക.തിരുവനന്തപുരത്ത് ഇതിനകം ഒട്ടേറെ ഏജന്‍സികള്‍ ഫോട്ടോഷൂട്ടിന് ബസ് ബുക്ക് ചെയ്തിട്ടുണ്ട്. വിജയകരമായാല്‍ കൊച്ചിയിലും, കോഴിക്കോടും കെ.എസ്.ആര്‍.ടി.സി. പദ്ധതി വ്യാപിപ്പിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close