INDIANEWS

സൈനികര്‍ക്ക് സ്വന്തം മെസേജിങ് ആപ്പുമായി ഇന്ത്യന്‍ സൈന്യം

ന്യൂഡല്‍ഹി: സൈനികര്‍ക്കായി സ്വന്തം മെസേജിങ് ആപ്പുമായി ഇന്ത്യന്‍ സൈന്യം. വോയ്‌സ്‌നോട്ട്, വീഡിയോ കോളിങ് ഉള്‍പ്പടെയുളള സേവനങ്ങള്‍ ഉറപ്പുവരുത്തുന്ന ആപ്പിന് സായ് (SAI)എന്നാണ് പേരുനല്‍കിയിരിക്കുന്നത്. സെക്യുര്‍ ആപ്ലിക്കേഷന്‍ ഫോര്‍ ഇന്റര്‍നെറ്റ് എന്നതിന്റെ ചുരുക്കരൂപമാണ് സായ്.സൈനികര്‍ക്കിടയില്‍ പരസ്പരമുളള ആശയവിനിമയത്തിന് ഇത് വളരെയധികം ഫലപ്രദമാകും.സിഇആര്‍ടി, ആര്‍മി സൈബര്‍ ഗ്രൂപ്പും ആപ്പ് സൂക്ഷ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നതായി ഇന്ത്യന്‍ സൈന്യത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

വാട്‌സാപ്പ്, ടെലഗ്രാം, സംവാദ് തുടങ്ങിയ മെസേജിങ് ആപ്ലിക്കേഷനുകള്‍ക്ക് സമാനമാണ് സായ്യുടെ പ്രവര്‍ത്തനരീതിയും. അയയ്ക്കുന്ന സന്ദേശങ്ങള്‍ മൂന്നാമതൊരാള്‍ക്ക് കാണാനോ വായിക്കാനോ സാധിക്കാത്ത തരത്തില്‍ ഉപയോക്താക്കളുടെ സന്ദേശങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close