INDIANEWS

സൈനീക പെന്‍ഷന്‍ വെട്ടിച്ചുരുക്കുന്നു


ന്യൂഡല്‍ഹി: കര, നാവിക, വ്യോമസേനകളില്‍ നിന്ന് നേരത്തേ വിരമിക്കുന്നവര്‍ക്ക് ഇനി പൂര്‍ണ പെന്‍ഷന്‍ തുക കിട്ടില്ല. അതനുസരിച്ച് ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ സൈനിക സ്റ്റാഫ് മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ നേതൃത്വത്തില്‍ നടപടികള്‍ മുന്നോട്ട്. ഉയര്‍ന്ന പദവികളില്‍ പെന്‍ഷന്‍ പ്രായം കൂട്ടിയേക്കും.35 വര്‍ഷം സര്‍വിസ് പൂര്‍ത്തിയാക്കിയവര്‍ക്കു മാത്രം മുഴുവന്‍ പെന്‍ഷന്‍ നല്‍കിയാല്‍ മതിയെന്ന നിര്‍ദേശമാണ് അന്തിമഘട്ടത്തില്‍. സേനയില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക്, അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതിയോളമാണ് ഇപ്പോള്‍ പെന്‍ഷന്‍. എന്നാല്‍, 25 വര്‍ഷത്തില്‍ താഴെ മാത്രം സര്‍വിസുള്ളവര്‍ പിരിഞ്ഞാല്‍ അര്‍ഹതപ്പെട്ടതിന്റെ 50 ശതമാനം നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദേശം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close