സൈബര്‍ ടെക്നോളജി രംഗത്ത് ഇന്ത്യ- ജപ്പാന് ധാരണ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, 5ജി ടെക്നോളജി തുടങ്ങിയ സുപ്രധാന സാങ്കേതിക വിദ്യകളുടെ രംഗത്ത് ഇന്ത്യ-ജപ്പാന് സഹകരണത്തിനു ധാരണ. പതിമൂന്നാമത് ഇന്ത്യ-ജപ്പാന് വിദേശകാര്യ കൂടിക്കാഴ്ചയിലാണ് സാങ്കേതിക രംഗത്തെ സഹകരണത്തിന് ധാരണയായത്. 5 ജി, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് (ഐ.ഒ.ടി), ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(നിര്‍മിത ബുദ്ധി ) (എ.ഐ) എന്നീ മേഖലയില്‍ സഹകരണത്തിന് തയാറാകുന്ന സൈബര്‍ സുരക്ഷാ കരാറിനാണ് ഇരുരാജ്യങ്ങളും അന്തിമരൂപം നല്‍കിയത.്5ജി സാങ്കേതികവിദ്യയുള്പ്പടെയുള്ള രംഗത്തെ സഹകരണത്തിന്റെ വിശദമായ വിവരങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും, ചൈനയുടെ ടെലികോം ഭീമന് ഹുവാവേയ്ക്കെതിരായ അന്താരാഷ്ട്ര തിരിച്ചടി നടക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഈ കരാര്‍. ചൈനീസ് കമ്പനിയായ ഹുവാവേയെ 5 ജി സേവനങ്ങളില്‍നിന്ന് മാറ്റിയതിനെത്തുടര്‍ന്നാണ് ജപ്പാനുമായി ഈ മേഖലയില്‍ സഹകരണത്തിനു ഇന്ത്യ ലക്ഷ്യമിടുന്നത്.ടോക്കിയോ ഒളിമ്പിക്സിന് മുന്നോടിയായി ജാപ്പനീസ് കമ്പനികള്‍ 5 ജി സേവനങ്ങള്‍ ഉപഭോഗ്താക്കളിലേക്ക് എത്തിക്കാന്‍ തയ്യാറെടുക്കുന്നതിലും ഇപ്പോഴത്തെ കരാര്‍ പ്രാധാന്യമര്‍ഹിക്കുന്നു.വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ജാപ്പനീസ് വിദേശകാര്യമന്ത്രി തോഷിമിതു മൊടേഗിയും ടോക്കിയോയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്തോ-പസഫിക് മേഖലയിലെ സഹകരണം ശക്തമാക്കുന്നതിനും തീരുമാനമായിട്ടുണ്ട്.