Covid UpdatesINDIANEWS

സോറിയാസിസിന്റെ മരുന്ന് ഇനി കോവിഡ് ചികിത്സയ്ക്കും

ന്യൂഡല്‍ഹി : ത്വക് രോഗമായ സോറിയാസിസിന്റെ മരുന്ന് കോവിഡ് ചികിത്സയ്ക്കുപയോഗിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഡോ. വി.ജി സൊമാനി അനുമതി നല്‍കി. മോണോക്ലോണല്‍ ആന്റിബോഡി ഇന്‍ജക്ഷനായ ഐത്തോലൈസുമാബ് അടിയന്തര ഘട്ടങ്ങളില്‍ നിയന്ത്രിതമായി ഉപയോഗിക്കാനാണ് അനുമതി നല്‍കിയത്. കോവിഡ് രോഗികളില്‍ നടത്തിയ ക്ലിനിക്കല്‍ ട്രയല്‍ വിജയിച്ചതിനെത്തുടര്‍ന്നാണ് ഐത്തോലൈസുമാബ് ചികിത്സയ്ക്ക് ഉപയോഗിക്കാന്‍ തീരുമാനിച്ചത്.
ശ്വാസകോശരോഗ വിദഗ്ധരും ഫാര്‍മകോളജിസ്റ്റും എയിംസിലെ മെഡിസിന്‍ വിദഗ്ധരുമടങ്ങിയ വിദഗ്ധ കമ്മിറ്റി കോവിഡ്‌രോഗികളില്‍ നടത്തിയ ക്ലിനിക്കല്‍ ട്രയലില്‍ തൃപ്തികരമായതിനെത്തുടര്‍ന്നാണ് ഐത്തോലൈസുമാബ് കോവിഡ് രോഗ ചികിത്സയ്ക്ക് ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബയോകോണ്‍ കമ്പനിയുടെ ഉല്‍പന്നമായ ഈ മരുന്ന് സോറിയാസിസിനുള്ള അംഗീകൃത മരുന്നാണ്.
കോവിഡ് രോഗികളില്‍ ഈ മരുന്ന് ഉപയോഗിക്കുന്നതിന് മുമ്പ് ഓരോ രോഗിയുടെ രേഖാമൂലമുള്ള സമ്മതപത്രം ആവശ്യമാണ്. ഈ വര്‍ഷം തന്നെ കോവിഡ് വാക്‌സിന്‍ കണ്ടുപിടിക്കാനാകുമെന്ന ഐസിഎംആറിന്റെ പ്രതീക്ഷ വെറുതെയാണെന്ന് സിഎസ്ഐആറിലെയും സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പിലെയും ബയോടെക്‌നോളജി വകുപ്പിലെയും ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും പറഞ്ഞിരുന്നു.

Tags
Show More

Related Articles

Back to top button
Close