KERALANEWS

സോളാര്‍ കേസ് സിബിഐ തിടുക്കത്തില്‍ എറ്റെടുക്കില്ല, സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം സിബിഐക്ക് കൈമാറി

തിരുവനന്തപുരം:സോളാര്‍ കേസുകള്‍ സിബിഐ തിടുക്കത്തില്‍ എറ്റെടുക്കില്ല. അന്വേഷണം എറ്റെടുക്കുക നിയമോപദേശം തേടിയ ശേഷമായിരിക്കും. സോളാര്‍ സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ കേസുകളില്‍ തുടരന്വേഷണ സാധ്യത അടക്കം സിബിഐ പരിശോധിക്കും.സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം പേഴ് സണല്‍ മന്ത്രാലയം കൈമാറിയതിനെ തുടര്‍ന്നാണ് തിരുമാനം.
സോളാര്‍ കേസുകളില്‍ സിബിഐ അന്വേഷണത്തിന് ആവശ്യം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പേഴ്സണല്‍ മന്ത്രാലയം കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം സിബിഐക്ക് കൈമാറി. പരാതിക്കാരിയുടെ ആവശ്യം ആണ് കേസുകള്‍ കൈമാറുന്നതിനുള്ള കാരണമായി വിജ്ഞാപനത്തില്‍ പറയുന്നത്. ഇത് കേസുകള്‍ ഏറ്റെടുക്കാന്‍ സിബിഐ മാനുവല്‍ പ്രകാരം യുക്തമായ കാരണമല്ല. ഇതുവരെ നടന്ന അന്വേഷണത്തില്‍ വീഴ്ച ഉണ്ടായതായ നിഗമനം കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഉണ്ടെന്ന് വിജ്ഞാപനം പറയുന്നില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close