
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് ജോസ്. കെ മാണി. സോളാര്‍ കേസും സ്വര്‍ണക്കടത്ത് കേസും വ്യത്യസ്തമാണ്. ഇപ്പോഴുണ്ടായിരിക്കുന്ന ഈ സ്വര്‍ണക്കടത്ത് കേസ് സോളാറിനേക്കാള്‍ അതീവഗുരുതരമാണെന്നും ജോസ് കെ മാണി പറഞ്ഞു.ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഏത് ഏജന്‍സി വേണമെന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. ആരെങ്കിലും കുറ്റക്കാരാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും കുറ്റക്കാരെ സംരക്ഷിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.ജേസ് കെ മാണിയുടെ ഇടതു പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടു പിടിക്കുന്നതിനിടയിലാണ് ജോസ്.കെ മാണി മുഖ്യമന്ത്രിയെ പിന്തുണച്ചു രംഗത്തെത്തിയത്. ഇടതുപക്ഷത്തിലേക്കുള്ള ജോസിന്റെ കടന്നു വരവിനെ സിപിഐ ഇതുവരെയും അംഗീകരിച്ചിട്ടില്ല. ഇതിനിടയിലും പ്രാദേശികമായ ധാരണകള്‍ ഇരുപാര്‍ട്ടികള്‍ക്കിടയിലും ഉണ്ടായിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനെ ശരിവെയ്ക്കുന്ന തരത്തിലാണ് ജോസ് കെ മാണിയുടെ പുതിയ പ്രസ്ഥാവന.