INDIA

സോഷ്യലിസമില്ലാത്ത സോഷ്യലിസ്റ്റുകളുടെ രാഷ്ട്രീയം

എന്താണ് സോഷ്യലിസം? ഇടയ്ക്കിടക്ക് വളരെ ഗൗരവമായി ചിലര്‍ സംസാരിക്കുമ്പോള്‍ അര്‍ത്ഥം അറിഞ്ഞും അറിയാതെയും പറയുന്ന ഒരു വലിയ സംഭവല്ലേ . അതെ പക്ഷെ നമ്മുടെ ഭരണഘടന ആമുഖത്തില്‍ തന്നെ പറയുന്നൊരു വാക്കുകളാണ് , ഇന്ത്യ ഒരു ഡെമോക്രാറ്റിക്, സെക്യുലര്‍, സോഷ്യലിസ്റ്റ് രാജ്യമാണെന്നത്. ജനാധിപത്യത്തിന്റെ നിലനില്‍പിനായി ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുത്ത ജനസഭകള്‍ രാജ്യത്തുണ്ട്. സെക്യുലര്‍ എന്ന പേരില്‍ നിയമത്തിന്റെ കീഴില്‍ എല്ലാമതവും ഒരു പോലെയാണ് എന്ന് പറയാം. പക്ഷെ അത് ഓരോ തവണയും തെറ്റുന്നുണ്ടോ എന്ന സംശയം ഉണ്ടെങ്കില്‍ പോലും. ഇനി സോഷ്യലിസം, ലളിതമായി തുല്യത … സമത്വം എന്ന് വിളിക്കാം . ഈ ആശയങ്ങളും നമ്മെ നോക്കി പല്ലിളിക്കുമ്പോള്‍ ഉയരുന്ന ചോദ്യമാണ് രാജ്യത്ത് സോഷ്യലിസ്റ്റുകള്‍ ഉണ്ടോ എന്നത്. ഉണ്ടായിരുന്നു ഇപ്പോഴും ഉണ്ട് നാളെ ഉണ്ടാവുകയും ചെയ്‌തേക്കാം. പക്ഷെ ഭരിക്കുന്നവര്‍ക്കിടയിലും രാഷ്ട്രീയത്തിലും അത്തരക്കാരുണ്ടോ എന്നറിയാന്‍ പാഴൂര്‍ പടിപ്പുരവരെപോകേണ്ടിവരും.

ആരാണ് ഒരു സോഷ്യലിസ്റ്റ്? സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദമുയര്‍ത്തുന്നയാള്‍,അവര്‍ക്ക് അധികാരത്തിനോട് താല്‍പര്യമില്ല ജനങ്ങളില്‍ അധികാരം എത്തിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ലളിതമായ ജീവിതം നയിച്ചുകൊണ്ട് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ഒരു സോഷ്യലിസ്റ്റ്.
ഒരു വാക്ക് കൊണ്ട് ജനങ്ങളെ ഒരുമിപ്പിക്കാനും അവരില്‍ ആശയങ്ങള്‍ എത്തിക്കാനും കഴിവുള്ള സോഷ്യലിസ്റ്റുകളെയാണ് എന്നും രാജ്യത്തിന് ആവശ്യം. അവര്‍ ഭരണ ചക്രം തിരിക്കുകയും നാടിന്റെ നട്ടെല്ലായി മാറുകയും ചെയ്‌തൊരു കാലമുണ്ടായിരുന്നു. പക്ഷെ ഇന്നത്തെ രാഷ്ട്രീയത്തില്‍ അത്തരക്കാരില്ല എന്നു തന്നെ പറയാം. എത്ര രാഷ്ട്രീയക്കാരുണ്ട് ലളിതജീവിതം നയിക്കുന്നവര്‍, നമ്മുടെ നേതാക്കളിടപെട്ട കുംഭകോണങ്ങളുടെ എണ്ണം പോലും പലതുണ്ട്. പിന്നെ ഇപ്പോഴത്തെ നേതാക്കള്‍ പറയുന്ന വാക്കുകള്‍ പലപ്പോഴും ട്രോളന്മാര്‍ക്ക് കഴിവുതെളിയിക്കാനുള്ള വഴിയാണൊരുക്കാറ്. ഉള്ളില്‍ കൊടും തീയാളിടുമ്പോഴും ധരിത്രിയെപ്പോലെ തണുത്തുരുണ്ടത് എന്ന പ്രയോഗം അക്ഷരം തെറ്റാതെ ഒരു സോഷ്യലിസ്റ്റിനെ നോക്കി വിളിക്കാം. ശാന്തമെങ്കിലും ദൃഢമായ തീരുമാനങ്ങളും പ്രവര്‍ത്തികളുമാണ് ഒരു സോഷ്യലിസ്റ്റിന്റെ മുഖമുദ്ര. അണികള്‍ക്കപ്പുറം ജനങ്ങളെ പിടിച്ചു നിര്‍ത്താന്‍ കഴിവുള്ള എത്ര നേതാക്കളുണ്ട് നമ്മുടെ നാട്ടില്‍ . ഉണ്ടായിരുന്നു. ഇന്ത്യ സ്വാതന്ത്ര്യത്തിലേക്ക് ഉദിച്ചുയര്‍ന്നപ്പോള്‍ അന്നത്തെ നേതാക്കളില്‍ പലരെയും അക്ഷരം തെറ്റാതെ വിളിക്കാമായിരുന്നു. അന്ന് അധികാരത്തിനപ്പുറം നാടിന്റെ നല്ലതിനായി തങ്ങളുടേതായ നല്ലതെല്ലാം വേണ്ടെന്നുവച്ച ചെറുതും വലുതുമായ പലരുമുണ്ട്. അന്ന് അധികാരമല്ല ജനസേവനമാണുള്ളത് എന്ന് വിശ്വസിച്ചിരുന്നു അവര്‍.

ആചാര്യ നരേന്ദ്രദേവ, ജയപ്രകാശ് നാരായണന്‍, കമലദേവി ഛധോപാധ്യായ, രാമനോഹര്‍ ലോഹ്യ, അശോക മേത്ത, മധു ദണ്ഡാവതേ, മൃണാള്‍ ഗോര്‍, എസ് എം ജോഷി, ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്, മധു ലിമയേ എന്നിങ്ങനെ നീളുന്നു ആ പട്ടിക. ഇന്നുമുണ്ട് മേധാ പട്കര്‍, അരുണ റോയ്, ബെസ്വാഡ വില്‍സണ്‍, യോഗേന്ദ്ര യാദവ്, പി സൈനത്ത് എന്നിങ്ങനെ പലരും. പക്ഷെ അവരാരും രാഷ്ട്ീയ ഇടനാഴികളില്‍ പിച്ച വെച്ചു വളര്‍ന്നവരല്ല. ഒരു പാര്‍ട്ടിയുടെയും തണലില്‍ വളര്‍ന്നു വന്നതല്ല. അതുകൊണ്ടുതന്നെ അവര്‍ ഒരിക്കലും ഒരു പാര്‍ട്ടിയുടെയും താങ്ങിനായി ശ്രമിക്കുമെന്നും തോന്നുന്നില്ല. പക്ഷെ അത്തരക്കാരെ അന്ന് ഭരണകര്‍ത്താക്കളായി കിട്ടുകയും ഇന്ന് കിട്ടാതിരിക്കുകയും ചെയ്തത് എന്തുകൊണ്ട്? . ഉത്തരം ഒന്നുമാത്രം. ഇന്നത്തെ രാഷ്ട്രീയം മാറി എന്നതുതന്നെ . ഇന്ന് ബിസ്‌നസ് പോലെയോ വളരെ ബുദ്ധിയും കഴിവും കൊണ്ട് പണംകൊയ്യാന്‍ പറ്റുന്ന ഒരു മത്സരമോ കളിയോ ആയി മാറിയിരിക്കുന്നു രാഷ്ട്രീയം. ഇവിടെ അധികാരം ജനസേവനത്തിനല്ല. അതുകൊണ്ടുതന്നെ ഇനി വരുന്ന തലമുറയ്ക്ക് ഒരു സോഷ്യലിസ്റ്റിനെ കാണാന്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കിടയിലോ സാമൂഹ്യപ്രവര്‍ത്തകര്‍ക്കിടയിലോ തിരയോണ്ടിവരും. സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്ക് പേരില്‍ മാത്രം സോഷ്യലിസമുള്ള ഒന്നാന്തരം പൊളിറ്റിക്‌സ് അല്ല പൊളിട്രിക്‌സ് ആണ് ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close