Breaking NewsKERALANEWSTrending

സ്കന്ദന് ഭക്ഷണത്തിനുപുറമെ കുടിവെള്ളത്തിൽനിന്നും അണുബാധയെന്ന് സൂചന; പരിചരിക്കുന്നതിൽ വീഴ്ച്ചയുണ്ടായി എന്നും ആക്ഷേപം

ഹരിപ്പാട്: സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കൊമ്പനാന സ്കന്ദനെ പരിചരിച്ചതിൽ വീഴ്ച്ചയെന്ന് ആരോപണം. മദപ്പാടിൽ തളച്ചിരിക്കുകയായിരുന്ന സ്കന്ദനെ പരിചരിക്കുന്നതിൽ വീഴ്ച്ചയുണ്ടായി എന്ന പരാതിയെ തുടർന്ന് ഒന്നാം പാപ്പാനെ ദേവസ്വം ബോർഡ് സ്ഥലം മാറ്റി. ആനയ്ക്കു ഭക്ഷണവും വെള്ളവും യഥാസമയം നൽകാൻ പാപ്പാൻ തയ്യാറായില്ലെന്നാണ് പ്രധാന പരാതി. സ്കന്ദന് ഭക്ഷണത്തിനുപുറമെ കുടിവെള്ളത്തിൽനിന്ന്‌ അണുബാധയുണ്ടായതായാണ് സൂചന.

ബിജെപി ഭരിക്കുന്ന പന്തളം ന​ഗരസഭയുടെ ബജറ്റ് ശ്രദ്ധേയമാകുന്നത് ഇങ്ങനെ

ആനത്തറിയുടെ സമീപത്തുള്ള കിണറ്റിലെ വെള്ളമാണ് ആനയ്ക്കുകൊടുത്തിരുന്നത്. ദേവസ്വം ബോർഡ് വെറ്ററിനറി ഡോക്ടറുടെ നിർദേശപ്രകാരം ഈ കിണറ്റിലെ വെള്ളം പരിശോധനയ്ക്കയച്ചു. വെള്ളത്തിൽ ഇരുമ്പിന്റെ അംശം കൂടുതലാണെന്നാണ് നിഗമനം. പുറത്തുനിന്നുള്ള ആളുകൾ ഭക്ഷണംനൽകിയതും ബുദ്ധിമുട്ടായിരുന്നു. ഒരാഴ്ചയിലധികമായി ആന തീറ്റയെടുക്കാൻ മടിക്കുകയാണ്. ദേവസ്വം ബോർഡിലെ വെറ്ററിനറി ഡോക്ടർ ശശീന്ദ്രദേവിന്റെ മേൽനോട്ടത്തിൽ ഗ്ലൂക്കോസും ആന്റിബയോട്ടിക്കുകളും കൊടുക്കുകയാണ്. ഇപ്പോൾ ചെറിയ തോതിൽ ഭക്ഷണം കഴിച്ചുതുടങ്ങിയിട്ടുണ്ട്. എങ്കിലും ചികിത്സ തുടരേണ്ടിവരുമെന്ന് ഡോ. ശശീന്ദ്രദേവ് പറഞ്ഞു.

കിടപ്പറയിലെ കേമന്മാരാകാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ദഹനക്കേട് പരിഹരിക്കാൻ നേരത്തെ മരുന്നു നൽകിയിരുന്നു. ഭക്ഷണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഇങ്ങനെ പരിഹരിച്ചതാണ്. എന്നാൽ, വെള്ളത്തിൽനിന്നുള്ള അണുബാധയുണ്ടായതോടെ ആനയ്ക്ക് നല്ല ക്ഷീണമുണ്ടായതായാണ് വിലയിരുത്തപ്പെടുന്നത്. ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്നും വൈകാതെ സ്കന്ദൻ സാധാരണ നിലയിലെത്തുമെന്നും ഡോ. ശശീന്ദ്രദേവ് പറഞ്ഞു. സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ വലിയകൊട്ടാരവളപ്പിലാണ് ആനത്തറി. ഇതിന്റെ കിഴക്കുഭാഗത്തെ മതിൽ പൊളിഞ്ഞനിലയിലാണ്. ഇതുവഴിയാണ് ആളുകൾ ആനത്തറിയിലേക്കു കടന്നുകയറിയിരുന്നത്.

സ്തന സൗന്ദര്യത്തിന് പ്രതിദിനം ചിലവാക്കുന്നത് മുപ്പതിനായിരത്തിൽ അധികം രൂപ

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close