KERALATrending

സ്തനാര്‍ബുദ സാധ്യത സാധ്യത കണ്ടെത്താന്‍ പുതിയ മാര്‍ഗവുമായി മലയാളി ഡോക്ടര്‍ ദമ്പതിമാര്‍

തിരുവനന്തപുരം: സ്ത്രീകള്‍ക്കിടയിലെ സ്തനാര്‍ബുദ സാധ്യത വിലയിരുത്താന്‍ കഴിയുന്ന പുതിയ മാര്‍ഗം വികസിപ്പിപ്പിച്ച് മലയാളി ഡോക്ടര്‍ ദമ്പതിമാര്‍. കൃത്യമായും എപ്പോഴാണ് താന്‍ പരിശോധനയ്ക്ക് വിധേയയാവേണ്ടതെന്ന് കണ്ടെത്താവുന്നതിന് സഹായകരമായ തരത്തിലാണ് ഈ റിസ്‌ക് കാല്‍ക്കുലേറ്ററിന്റെ പ്രവര്‍ത്തനം. ഏഴ് ചോദ്യങ്ങള്‍ ചോദിക്കുകയും അവയുടെ ഉത്തരം പരിശോധിച്ച് സ്‌കോര്‍ നിര്‍ണയിക്കുകയും ചെയ്യുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. നേരത്തേ രോഗസാധ്യത കണ്ടെത്തിയാല്‍ സ്തനാര്‍ബുദത്തെ അതിജീവിക്കാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാനാവും എന്നതിനാല്‍ ഈ കണ്ടെത്തല്‍ കൂടുതല്‍ പ്രസക്തമാവുകയാണ്.തിരുവനന്തപുരത്തെ ശ്രീ ഗോകുലം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ പ്രൊഫസര്‍ ഡോ റെജി ജോസ്, റീജിയണല്‍ കാന്‍സര്‍ സെന്ററിലെ (ആര്‍സിസി) സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ പോള്‍ അഗസ്റ്റിന്‍ എന്നിവരാന്‍ണ് പുതിയ റിസ്‌ക് കാല്‍ക്കുലേറ്റര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. കേരളത്തിലെ സ്ത്രീകളില്‍ സ്തനാര്‍ബുദം വരാനുള്ള സാധ്യത കണക്കാക്കുന്നതില്‍ ഗെയില്‍ മോഡലിന്റെ ഉപയോഗത്തെക്കുറിച്ച് വിപുലമായ പഠനം നടത്തിയതിന് ശേഷമാണ് ഈ കണ്ടെത്തിലിലേക്ക് എത്തിച്ചേര്‍ന്നത്.ഡോ. ജോസിന്റെ പ്രബന്ധത്തിന്റെ ഭാഗമായ ഈ പഠനം 2003 ജൂണ്‍ മുതല്‍ 2005 മാര്‍ച്ച് വരെ ആര്‍സിസിയിലും തലസ്ഥാനത്ത് കോര്‍പ്പറേഷന്‍ പരിധിയിലുള്ള പ്രദേശങ്ങളിലും നിന്നും ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു നടത്തിയത്.

1580 പേരുടെ വിവരങ്ങളാണ് ശേഖരിച്ചത്. അതില്‍ സ്തനാര്‍ബുദം കണ്ടെത്തിയ സ്ത്രീകളും അല്ലാത്തവരും ഉള്‍പ്പെട്ടിരുന്നു.ഗെയില്‍ മോഡല്‍ കുറഞ്ഞ ‘സംവേദകക്ഷമത’ ഉള്ളതാണെന്നും പഠനത്തിനായി തിരഞ്ഞെടുത്ത ജനസംഖ്യയിലെ പ്രധാന അപകടസാധ്യതയുയര്‍ത്തുന്ന ഘടകങ്ങള്‍ പ്രായം, മുമ്പത്തെ ബ്രീസ്റ്റ് ബയോപ്‌സി, സ്തനാര്‍ബുദമുള്ള ഫസ്റ്റ് ഡിഗ്രി ബന്ധുക്കള്‍, ആദ്യ പ്രസവ സമയം വൈകല്‍ (എഫ്എല്‍ബി), മുലയൂട്ടല്‍ ഇല്ലാതിരിക്കല്‍ എന്നിവയാണെന്നും കണ്ടെത്തി. ഗെയിലിന്റെ ഉപകരണം യുഎസില്‍ ഉപയോഗപ്രദമായിരിക്കാം, പക്ഷേ നമ്മുടെ നാട്ടില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള സ്ത്രീകളുടെ കാര്യത്തില്‍ അത് അത്ര ഉപയോഗപ്രദമല്ല എന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.”ഇവിടെ സ്ത്രീകള്‍ക്കിടയില്‍ ഗെയില്‍ മോഡലിന്റെ സംവേദനക്ഷമത 14.2 ശതമാനം മാത്രമാണെന്ന് കണ്ടെത്തി, അതിനാല്‍ ഇത് ഇവിടെ ഉപയോഗപ്രദമാകില്ല. അതിനാല്‍ ഇവിടെയുള്ള സ്ത്രീകള്‍ക്കിടയിലെ അപകടസാധ്യത മനസിലാക്കുന്നതിനും സ്‌കോര്‍ തയ്യാറാക്കാന്‍ സഹായിക്കുന്നതിനും ഞാന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ മോഡലിംഗ് നടത്തി ഒരു ലോജിസ്റ്റിക് റിഗ്രഷന്‍ സമവാക്യം സൃഷ്ടിച്ചു. ഏഴ് വേരിയബിളുകളുടെ സഹായത്തോടെ, ഞങ്ങള്‍ ആവിഷ്‌കരിച്ച കാല്‍ക്കുലേറ്ററിന് അപകടസാധ്യത 0 നും 1 നും ഇടയിലെന്ന തരത്തില്‍ പ്രവചിക്കാന്‍ കഴിയും, ‘ ഡോ റെജി ജോസ് പറഞ്ഞു. സ്ത്രീകള്‍ക്കിടയില്‍ സ്തനാര്‍ബുദം നേരത്തേ കണ്ടെത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ആയ സ്നേഹിതയുടെ മെഡിക്കല്‍ ഡയറക്ടര്‍ കൂടിയാണ് ഡോ റെജി ജോസ്.വാസ്തവത്തില്‍, ഡോക്ടര്‍മാരുടെ സൂത്രവാക്യം ഒരു ഓണ്‍ലൈന്‍ കാല്‍ക്കുലേറ്ററായി പരിവര്‍ത്തനം ചെയ്തത് സ്‌നേഹിതയിലെ സാങ്കേതിക സംഘമാണ്, അതിന്റെ വെബ്സൈറ്റില്‍ എളുപ്പത്തില്‍ ആക്‌സസ് ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. സംവേദനക്ഷമത 76 ശതമാനമാണ് ഇതിനെന്നും അവര്‍ പറഞ്ഞു.”്യുനിങ്ങള്‍ എത്ര തവണ സ്‌ക്രീനിംഗിന് വിധേയരാകണമെന്ന് ഇത് നിങ്ങളോട് പറയുന്നു.

നിങ്ങളുടെ സ്‌കോര്‍ 0.5 ല്‍ താഴെയാണെങ്കില്‍, നിങ്ങള്‍ അപകടസാധ്യത കുറവാണ്. 0.5 നും 0.75 നും ഇടയിലുള്ള സ്‌കോര്‍ മിതമായ അപകടസാധ്യതയെ സൂചിപ്പിക്കുന്നു. 0.75നേക്കാള്‍ ഉയര്‍ന്ന സ്‌കോര്‍ നിങ്ങള്‍ ഉയര്‍ന്ന അപകടസാധ്യതയിലാണെന്ന് കാണിക്കുന്നു, ”ഡോ. റെജി ജോസ് പറഞ്ഞു.നിലവിലെ പ്രായം, ആര്‍ത്തവവിരാമം, ആദ്യത്തെ ആദ്യ പ്രസവം നടന്ന പ്രായം, പ്രസവങ്ങളുടെ എണ്ണം, മുലയൂട്ടല്‍, സ്തനാര്‍ബുദമുള്ള ഫസ്റ്റ് ഡിഗ്രി ബന്ധുക്കളുടെ എണ്ണം, ആകെ ബ്രീസ്റ്റ് ബയോപ്‌സികള്‍ എന്നിവയാണ് കാല്‍ക്കുലേറ്റര്‍ കണക്കിലെടുക്കുന്ന ഏഴ് മാനദണ്ഡങ്ങള്‍. 30 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് ഈ ഉപകരണം വളരെ കൃത്യമാണെന്ന് ഡോക്ടര്‍ പറഞ്ഞു. ഉയര്‍ന്ന സ്‌കോര്‍ അര്‍ത്ഥമാക്കുന്നത് സ്ത്രീ പതിവായി സ്‌ക്രീനിംഗിനും ചെക്ക്-അപ്പുകള്‍ക്കും വിധേയമാകണം എന്നാണ്. അതേസമയം, കുറഞ്ഞ സ്‌കോര്‍ അപകടസാധ്യതയുണ്ടാവില്ലെന്ന് ഉറപ്പുനല്‍കുന്നില്ലെന്നും പതിവ് സ്‌ക്രീനിംഗ് പ്രധാനമാണെന്നും അവര്‍ പറഞ്ഞു .”അപകടസാധ്യത കുറവുള്ളവര്‍ പോലും 30 വയസ് മുതല്‍ ക്ലിനിക്കല്‍ സ്തനപരിശോധനയും 50ാം വയസില്‍ അടിസ്ഥാന മാമോഗ്രാമും നടത്താന്‍ ഞങ്ങള്‍ ഉപദേശിക്കുന്നു. മിതമായ അപകടസാധ്യതയുള്ളവര്‍ക്ക്, ക്ലിനിക്കല്‍ സ്തനപരിശോധനകള്‍ക്കിടയിലെ സമയപരിധി ആറ് മുതല്‍ പന്ത്രണ്ട് മാസം വരെ ആവാം. നമ്മുടെ ആളുകളുടെ പ്രശ്‌നം അവര്‍ ഒരുതവണ മാമോഗ്രാം അല്ലെങ്കില്‍ ക്ലിനിക്കല്‍ സ്തനപരിശോധനയ്ക്ക് വിധേയരാകുന്നു, കാന്‍സര്‍ നിര്‍ണയിക്കുന്ന തരത്തില്‍ ഒന്നുമില്ലെങ്കില്‍, അവര്‍ ജീവിതത്തില്‍ സുരക്ഷിതരാണെന്ന് കരുതുന്നു, പിന്നീട് പരിശോധന തുടരില്ല. അങ്ങനെയല്ല ഇത് പോവേണ്ടത്. പതിവായി പരിശോധന നടത്താന്‍ തയ്യാറായിരിക്കണം, ”അവര്‍ പറഞ്ഞു.കേരളത്തിലെ സ്തനാര്‍ബുദ രോഗികളില്‍ 50 ശതമാനവും 50 വയസ്സിന് താഴെയുള്ളവരാണ് എന്ന് ഡോ റെജി ജോസ് പറഞ്ഞു. നേരത്തേ കണ്ടുപിടിച്ചാല്‍ ശസ്ത്രക്രിയയിലൂടെ ഉചിതമായ ചികിത്സയിലൂടെ 90 ശതമാനത്തിലധികം രോഗം ഭേദമാകുമെന്ന് ഉറപ്പാക്കാമെന്നും അവര്‍ പറഞ്ഞു.ഇന്ത്യയില്‍, സ്തനാര്‍ബുദം ഇന്ന് സ്ത്രീകളില്‍ ഏറ്റവും സാധാരണമായ ക്യാന്‍സറാണ്, ഗര്‍ഭാശയ കാന്‍സറിനേക്കാള്‍ കൂടുതല്‍ ഓരോ നാല് മിനിറ്റിലും ഒരു സ്ത്രീക്ക് ഈ രോഗം നിര്‍ണയിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close