SPORTSWOMENWORLD

സ്ത്രികളുടെ തുറന്നു പറച്ചിലുകള്‍ വലിയമാറ്റം ഉണ്ടാക്കും; ഇതിഹാസതാരം

സ്പ്രിന്റ് ഇനങ്ങളിലെ ഇതിഹാസ അമേരിക്കന്‍ താരമാണ് അലിസന്‍ ഫെലിക്സ്. ആറു തവണ ഒളിംപിക് മെഡലുകളും 11 തവണ ലോക ചാംപ്യന്‍ഷിപ് മെഡലുകളും നേടിയിട്ടുള്ള കായിക താരമാണ് ഇവര്‍. വനിതാ കായികതാരങ്ങള്‍ ഇപ്പോള്‍ ഒരുമിച്ച് നില്‍ക്കുന്ന സന്തോഷത്തെ കുറിച്ചാണ് അലിസണ്‍ ഫെലിക്സ് പങ്കുവെയ്ക്കുന്നത്. നിരന്തരമായി ലൈംഗികചൂഷണങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചതും, പുരുഷ ടീമിനു ലഭിക്കുന്ന അതേ പ്രതിഫലത്തിനു വേണ്ടി ഫുട്ബോള്‍ ഫെഡറേഷനെ കോടതി കയറ്റിയതുമൊക്കെ ആവേശത്തോടെയാണ് അലിസണ്‍ ഫെലിക്സ് പറയുന്നത്.നവംബറില്‍ ഒരു പെണ്‍കുട്ടിക്കു ജന്മം നല്‍കിയ ഫെലിക്സ് മേയ് മാസത്തില്‍ സ്പോണ്‍സര്‍ സ്ഥാപനം നൈക്കിനെക്കുറിച്ച് നടത്തിയ ഒരു പ്രസ്താവന ശ്രദ്ധേയമായിരുന്നു.

ആദ്യത്തെ കുട്ടിയുടെ ജനനത്തിനു ശേഷവും നൈക്ക് തനിക്കുവേണ്ടി 70 ശതമാനം തുക മുടക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഫെലിക്സ് അറിയിച്ചത്. പ്രസവത്തോട് അനുബന്ധിച്ചുള്ള മാസങ്ങളില്‍ ഫെലിക്സിന്റെ പ്രകടനം നന്നായില്ലെങ്കിലും അതിന്റെ പേരില്‍ പിഴ ചുമത്താനില്ലെന്നും, മറ്റു കായിക താരങ്ങളുടെ കാര്യത്തിലും പ്രസവത്തോട് അനുബന്ധിച്ചു പിഴ ചുമത്തുന്നതു നിര്‍ത്താനും നൈക്ക് തീരുമാനിച്ചു.” വനിതാ കായികതാരങ്ങള്‍ സത്യം വിളിച്ചു പറയുമ്പോള്‍ അതുണ്ടാക്കുന്ന മാറ്റം വലുതാണ്. ഓരോരുത്തരും മുന്നോട്ടു വരുന്നത് മറ്റുള്ളവര്‍ക്ക് ധൈര്യം പകരുന്നു. ആത്മവിശ്വാസമുള്ളവരാക്കുന്നു. ഞാന്‍ ഒരിക്കലും സ്വപ്നം കാണാത്ത കാര്യങ്ങള്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു. അമേരിക്കന്‍ വനിതാ സോക്കര്‍ ടീമിന്റെ മുന്നേറ്റം എനിക്കു നല്‍കിയ ധൈര്യം ചെറുതല്ല. ലോക കായിക രംഗം മാറുകയാണ്. വനിതാ അത്‌ലറ്റുകളും. ഭാവി താരങ്ങള്‍ക്കെങ്കിലും കരിയറും കുടുംബവും തമ്മില്‍ ഒന്നിച്ചു കൊണ്ടു പോകാന്‍ ബുദ്ധിമുട്ട് ഉണ്ടാകരുതെന്നും താനുള്‍പ്പെടെയുള്ളവര്‍ അതിനു വേണ്ടിയാണ് പോരാടുന്നത്” – ഫെലിക്സ് പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close