INDIA

സ്ത്രിസുരക്ഷയില്‍ പുത്തന്‍ ദിശയുമായി ആന്ധ്ര

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമം തടയാന്‍ ലക്ഷ്യമിട്ട് ആന്ധ്രപ്രദേശ് മന്ത്രിസഭ രൂപം നല്‍കിയ ദിശ നിയമത്തിന്റെ നിര്‍വഹണചുമതല വനിതാ ഉദ്യോഗസ്ഥര്‍ക്ക്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ കുറ്റകൃത്യം നടത്തുന്നവര്‍ക്ക് വധശിക്ഷ ഉള്‍പ്പെടെയുള്ള ശിക്ഷ 21 ദിവസത്തിനുള്ളില്‍ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ദിശാ നിയമം. ഡോ. കൃതിക ശുക്ല ഐഎഎസ്, എം.ദീപിക ഐപിഎസ് എന്നിവര്‍ക്കാണ് ചുമതല. നിലവില്‍ സംസ്ഥാനത്തെ വനിതാശിശുക്ഷേമ വകുപ്പിന്റെ ഡയറക്ടറാണ് കൃതിക. ദീപിക കുര്‍നൂല്‍ എസ് പിയായി സേവനം അനുഷ്ഠിച്ചുവരികയാണ്. കൃതികയ്ക്ക് അധികചുമതല നല്‍കിയപ്പോള്‍ ദീപികയെ സ്പെഷ്യല്‍ ഓഫീസറായി നിയമിക്കുകയാണ് ചെയ്തത്.

തെലങ്കാനയില്‍ യുവ വനിതാഡോക്ടറെ ബലാത്സംഗം ചെയ്തശേഷം കത്തിച്ചുകൊന്ന സംഭവത്തിന് തൊട്ടുപിന്നാലെ ഡിസംബര്‍ 13ന് ചേര്‍ന്ന മന്ത്രിസഭയാണ് ദിശ നിയമത്തിന് രൂപം നല്‍കിയത്. സ്ത്രീകള്‍ക്കെതിരെയുള്ള ബലാത്സംഗം, ആസിഡ് ആക്രമണം എന്നീ കേസുകളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുണ്ടെങ്കില്‍ ദ്രുതഗതിയില്‍ വിചാരണയും വിധിയും പൂര്‍ത്തിയാക്കണമെന്നാണ് ആന്ധ്രപ്രദേശ് ക്രിമിനല്‍(ഭേദഗതി) നിയമം. വിചാരണ 14 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയും 21 ദിവസത്തിനുള്ളില്‍ വിധി പ്രഖ്യാപിക്കുകയും വേണം. അപ്പീല്‍ കാലയളവ് ആറുമാസം മുതല്‍ 45 ദിവസമായി കുറയ്ക്കുകയും ചെയ്തു. ബലാത്സംഗ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരെ വധശിക്ഷയ്ക്ക് വിധിയ്ക്കുന്നതാണ് നിയമത്തിന്റെ പ്രധാന സവിശേഷത. ബലാത്സംഗം, ആസിഡ് ആക്രമണം, സമൂഹമാധ്യമങ്ങള്‍ വഴി സ്ത്രീകളെ ഉപദ്രവിക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി സംസ്ഥാനം 13 ജില്ലകളിലും പ്രത്യേക കോടതികള്‍ രൂപീകരിക്കും

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close