
കോഴിക്കോട്: സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കത്തില്‍നിന്ന് പിന്മാറണം എന്നാവശ്യപ്പെട്ട് വനിതാ ലീഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. വിവാഹ പ്രായം 18ല്‍നിന്ന് 21 ആക്കുന്നത് ‘ലിവ്-ഇന്‍’ ബന്ധങ്ങള്‍ വര്‍ധിക്കുന്നതിനും വിവാഹം വഴിയല്ലാതെ കുട്ടികളുണ്ടാകുന്നതുമടക്കമുള്ള സാമൂഹിക പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് ഇന്ത്യന്‍ യൂണിയന് വനിതാ ലീഗ് ഭാരവാഹികള്‍ കത്തില്‍ അഭിപ്രായപ്പെട്ടു.പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതു സംബന്ധിച്ച് പഠിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജയ ജെയ്റ്റ്ലിയുടെ നേതൃത്വത്തില്‍ പത്തംഗ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് തീരുമാനമെടുക്കുക.ജൈവപരമായും സാമൂഹികമായുമുള്ള സാഹചര്യങ്ങള്‍ പരിഗണിച്ച് പല വികസിത രാജ്യങ്ങളും പെണ്‍കുട്ടികളുടെ വിവാഹപ്രായം 21ല്‍നിന്ന് 18 ആക്കി മാറ്റിയിട്ടുണ്ടെന്ന് വനിതാ ലീഗ് ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് പറഞ്ഞു. ‘2006ലെ ശൈശവ വിവാഹ നിരോധന നിയമം അനുസരിച്ച് ശക്തമായ നിയമനടപടികളും ജയില്‍ ശിക്ഷ ഉള്‍പെടെയുള്ള ശിക്ഷാ നടപടികളും നിര്‍ദേശിക്കുന്നുണ്ട്. ആ നിയമം കര്‍ശനമായി നടപ്പാക്കുന്നതിനുപകരം സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതില്‍ എന്തര്‍ഥമാണുള്ളത്’ -നൂര്‍ബിന ചോദിച്ചുഇ