INDIANEWS

സ്ത്രീകള്‍ക്കെതിരെ അധിക്ഷേപം നടത്തുന്നവരുടെ പേരുവിവരങ്ങളും ചിത്രവും പൊതുസ്ഥലങ്ങളില്‍ പ്രസിദ്ധപ്പെടുത്തും; യോഗി ആദിത്യനാഥ്


ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന അക്രമ സംഭവങ്ങള്‍ തടയുന്നതിന് പുതിയ നടപടിയുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സ്ത്രീകള്‍ക്കെതിരെ അധിക്ഷേപം നടത്തുന്നവരുടെ പേരുവിവരങ്ങളും ചിത്രവും പൊതുസ്ഥലങ്ങളില്‍ പ്രസിദ്ധപ്പെടുത്തുന്ന നടപടിയാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഓപ്പറേഷന്‍ ദുരാചാരി എന്നതാണ് പദ്ധതിയുടെ പേര്.സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമം, ലൈംഗിക അധിക്ഷേപം, അപമാനിക്കല്‍, ശാരീരിക-മാനസിക പീഡനം തുടങ്ങിയ എല്ലാ കുറ്റകൃത്യങ്ങളും ഇതില്‍ ഉള്‍പ്പെടും. കുറ്റകൃത്യങ്ങളില്‍ പ്രതികളാവുന്നവരുടെ ചിത്രവും പേരും മേല്‍വിലാസവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോസ്റ്ററാക്കി പൊതുസ്ഥലങ്ങളിലും റോഡിലും പ്രദര്‍ശിപ്പിക്കും. ഓപ്പറേഷന്‍ ദുരാചാരി പ്രകാരം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വനിത പൊലീസ് ഉദ്യോഗസ്ഥരാകും കൈകാര്യം ചെയ്യുക. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യങ്ങളില്‍ അതാത് സ്ഥലങ്ങളിലെ സര്‍ക്കിള്‍ ഓഫീസര്‍ മുതല്‍ താഴെക്കുള്ള ഉദ്യോഗസ്ഥര്‍ വരെ സംഭവം അറിയുകയും കൃത്യത വരുത്തകയും ചെയ്യണം.ഉത്തര്‍പ്രദേശില്‍ അടുത്തിടെ സ്ത്രീകള്‍ക്കെതിരെ നിരവധി അതിക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബലാത്സംഗവും ലൈംഗിക അതിക്രമങ്ങളും തുടര്‍ച്ചയാകുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തുവന്നിരുന്നു. വ്യാഴാഴ്ച കാണ്‍പൂരില്‍ 21കാരിയായ ദലിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയാക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close