KERALANEWS

സ്ത്രീവിരുദ്ധ പരാമര്‍ശം:മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നടപടിയെടുക്കുമെന്ന് വനിതാകമ്മീഷന്‍

കൊച്ചി: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നടപടിയെടുക്കുമെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല. ഇത് രാഷ്ട്രീയ നേതാവിന് യോജിച്ച പരാമര്‍ശമല്ലെന്നും ജോസഫൈന്‍ പറഞ്ഞു.ശക്തമായ പ്രതിഷേധമുണ്ടായിട്ടും ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ അഹംഭാവികളാണ്. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ആര് പറഞ്ഞാലും അത് വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ല. സമൂഹത്തോട് യാതൊരു നീതി ബോധവും ഇല്ലാത്തവരാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും ജോസഫൈന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു ജോസഫൈന്റെ പ്രതികരണം.’സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ആര് പറഞ്ഞാലും അത് വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ല. ശക്തമായ പ്രതിഷേധമുണ്ടായിട്ടും ആവര്‍ത്തിക്കുന്നവര്‍ അഹംഭാവികളാണ്. സമൂഹത്തോട് യാതൊരു നീതി ബോധവും ഇല്ലാത്തവരാണ്. ഇതിനൊക്കെ ആരാണ് ഇവര്‍ക്ക് ലൈസന്‍സ് നല്‍കിയിരിക്കുന്നത്.

മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോഗ്യമന്ത്രി കെകെ ശൈലജക്കെതിരെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിലും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. കേരളത്തിലെ സ്ത്രീകളുടെ വോട്ട് മാത്രം മതിയോ മുല്ലപ്പള്ളിയെ പോലുള്ളവര്‍ക്ക്. ബലാത്സംഗത്തിന് ഇരയായ സ്ത്രീ ആത്മഹത്യ ചെയ്യും എന്ന് പറയാന്‍ മുല്ലപ്പള്ളിക്ക് എന്ത് അവകാശം. അഭിസാരികയെ സൃഷ്ടിക്കുന്നത് സമൂഹമാണ്. ജോസഫൈന്‍ പറഞ്ഞു.അഭിസാരികയെ ഇറക്കി രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും ആത്മാഭിമാനമുള്ള സ്ത്രീയാണെങ്കില്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ മരിക്കുമെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം.കോണ്‍ഗ്രസ് വഞ്ചനാദിനാചരണപ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ നിര്‍വ്യാജം ഖേദം പ്രകടിപ്പക്കുന്നതായി മുല്ലപ്പള്ളി അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close