KERALA

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലിയുണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് കോണ്‍ഗ്രസ്സ് ബൂത്ത് കമ്മറ്റി യോഗത്തില്‍ കൂട്ടത്തല്ല്


തൃശ്ശൂര്‍: തൃശ്ശൂര്‍ പറപ്പൂക്കരയിലെ കോണ്‍ഗ്രസ്സ് ബൂത്ത് കമ്മറ്റി യോഗത്തില്‍ കൂട്ടത്തല്ല്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലിയുണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് നേതാക്കള്‍ അടിപിടി കൂടിയത്. സംഭവത്തില്‍ ആറ് പേരെ കെ പി സിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ സസ്‌പെന്റ് ചെയ്തു.തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനടിയലാണ് സംഭവം. പറപ്പൂക്കര മണ്ഡലം പ്രസിഡന്റിന്റെ താത്കാലിക ചുമതലയുള്ള സോമന്‍ മുത്രത്തിക്കരയുടെ നേതൃത്വത്തിലായിരുന്നു യോഗം. ഇതിനിടെ ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുവെന്നാരോപിച്ച് മുന്‍ മണ്ഡലം പ്രസിഡന്റ് ജോണ്‍സന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ മണ്ഡലം കമ്മിറ്റി ഓഫീസില്‍ എത്തി. ഇതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പിന്നീട് വാക്കേറ്റവും അടിപിടിയുമായി.
അടിപിടിയില്‍ ഓഫീസിലെ ജനല്‍ ചില്ലകള്‍ തകര്‍ന്നു. സോമന്‍ മുത്രത്തിക്കര ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. അടിപിടി വിവാദമായതോടെ കെ പി സിസി പ്രസിഡന്റ് നടപടിയുമായി രംഗത്തെത്തി. ജോണ്‍സണ്‍, സുധന്‍,രാജന്‍, ബൈജു ആന്റണി, വിനോദ് , രഘു എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. സംഭവത്തില്‍ പുതുക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close