INDIANEWSTrending

സ്പാ കളില്‍ ജോലിക്കെന്നുപറഞ്ഞ് ബംഗ്ലാദേശില്‍നിന്ന് യുവതിയെ ബംഗളൂരുവിലെത്തിച്ചു;ഹൈദരാബാദിലും കേരളത്തിലും ജോലി ചെയ്തു;വിളിച്ചു വരുത്തി പീഡനത്തിനിരയാക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ അക്രമികള്‍ കുപ്പി കയറ്റുകയും ചെയ്തു;പീഡനത്തിനിരയായ ബംഗ്ലാദേശ് യുവതിയെ കണ്ടെത്തിയത് കോഴിക്കോട്ട് നിന്ന്

ബംഗളൂരു : ബംഗളൂരുവില്‍ ക്രൂരപീഡനത്തിനിരയായ ബംഗ്ലാദേശ് യുവതിയെ കര്‍ണാടകപോലീസ് സംഘം കോഴിക്കോട്ട് നിന്ന് കണ്ടെത്തി. ബംഗ്ലാദേശില്‍നിന്നും കടത്തിക്കൊണ്ടുവന്ന യുവതിയാണ് പീഡനത്തിനിരയായത്. നിയമവിരുദ്ധമായി ബംഗളൂരുവില്‍ താമസിച്ചിരുന്ന ഇവര്‍ക്ക് അറസ്റ്റിലായ പ്രതികളിലൊരാളുമായി യുവതിക്കുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമാണ് പീഡനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. തന്നെ അവര്‍ ക്രൂരമായി സംഘം ചേര്‍ന്ന് ബലാല്‍സംഗം ചെയ്തുവെന്ന് 22കാരി പിന്നീട് ആരോപിച്ചു.ആറ് ദിവസം മുമ്പാണ് ബംഗളൂരുവില്‍ സംഭവം നടന്നത്. വീഡിയോ പ്രചരിച്ചതോടെയാണ് വിവാദമായത്. തുടര്‍ന്നാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചതും അറസ്റ്റ് രേഖപ്പെടുത്തിയതും.

വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിലെത്തിച്ച യുവതിയെ വൈദ്യപരിശോധയ്ക്ക് വിധേയയാക്കി.പ്രതികളിലൊരാളായ ഷെയ്ഖാണ് സ്പാ’കളില്‍ ജോലിക്കെന്നുപറഞ്ഞ് ബംഗ്ലാദേശില്‍നിന്ന് യുവതിയെ ബംഗളൂരുവിലെത്തിച്ചത്. ഹൈദരാബാദിലും കോഴിക്കോട്ടും യുവതി ജോലി ചെയ്തു. പിന്നീട് ഷെയ്ഖുമായി പണം ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടായി. തുടര്‍ന്ന് ഇയാളും മറ്റു പ്രതികളും കൂടി യുവതിയെ വിളിച്ചുവരുത്തി പീഡനത്തിനിരയാക്കുകയും ഇതിന്റെ ദൃശ്യം പകര്‍ത്തുകയുമായിരുന്നു.യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ അക്രമികള്‍ കുപ്പി കയറ്റുന്നത് വീഡിയോയില്‍ ചിത്രീകരിച്ചിരുന്നു.പണം നല്‍കിയില്ലെങ്കില്‍ പീഡനദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി. പിന്നീട് ഈ ദൃശ്യം ബംഗ്ലാദേശിലും വടക്കുകിഴക്ക് സംസ്ഥാനങ്ങളിലും പ്രചരിപ്പിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട അസം പോലീസ് നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് ബംഗളൂരു പോലീസ് പ്രതികളെ പിടിക്കൂടിയത്.

ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചുവെന്ന് പോലീസ് അറിയിച്ചു. പീഡനം, ബലാല്‍സംഗം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. അക്രമികളും ഇരയും ബംഗ്ലാദേശുകാരാണ് എന്നാണ് വിവരം.കേസില്‍ രണ്ടുസ്ത്രീകള്‍ ഉള്‍പ്പെടെ ബംഗ്ലാദേശ് സ്വദേശികളായ ആറുപേരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. റിഡോയ് ബാബു (25), സദര്‍ (23), മുഹമ്മദ് ബാബു ഷെയ്ഖ് (30), ഹക്കീല്‍ (23), നസ്രത്ത്, കാജല്‍ എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ രാമമൂര്‍ത്തിനഗറില്‍ ഇവര്‍ വാടകയ്ക്ക് താമസിച്ച വീട്ടില്‍ വെച്ചാണ് യുവതിയെ പീഡനത്തിനിരയാക്കിയത്. പ്രതികള്‍ പോലീസ് കസ്റ്റഡിയിലാണ്. പോലീസ് വെടിവെപ്പില്‍ പരിക്കേറ്റ റിഡോയ് ബാബു, സദര്‍ എന്നിവര്‍ ബെംഗളൂരുവിലെ ബ്രൗറിങ് ആശുപത്രിയില്‍ ചികിത്സിയിലാണ്.

യുവതിയെ പീഡിപ്പിക്കുന്ന വീഡിയോ പ്രചരിച്ചതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധം ഉടലെടുത്തിരുന്നു. അസം പോലീസ് പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ തേടിയിരുന്നു. പ്രതികളെ കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ല, ആര്‍ക്കെങ്കിലും സൂചന കിട്ടിയാല്‍ അറിയിക്കണം എന്ന് ട്വിറ്ററിലാണ് അസം പോലീസ് ആവശ്യപ്പെട്ടത്. അതിനിടെയാണ് പ്രതികള്‍ ബെംഗളൂരുവില്‍ അറസ്റ്റിലായിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close