KERALANEWSTrending

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല

തിരുവനന്തപുരം: ഡോളര്‍കടത്ത് കേസില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍ ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകില്ല. കസ്റ്റംസ് തന്നെ ഫോണില്‍ മാത്രമാണ് ബന്ധപ്പെട്ടതെന്നും നോട്ടീസ് തനിക്ക് ലഭിച്ചില്ലെന്നുമാണ് അയ്യപ്പന്റെ വിശദീകരണം. ഡോളര്‍കടത്ത് കേസില്‍ സ്പീക്കറെ ചോദ്യം ചെയ്യാമെന്ന നിയമോപദേശം കസ്റ്റംസിന് ലഭിച്ചിരുന്നു. അതിനിടെയാണ് പ്രൈവറ്റ് സെക്രട്ടറിയെ കൂടി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10 ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാവാനാണ് ആവശ്യപ്പെട്ടിരുന്നത്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close