Breaking NewsCovid UpdatesHEALTHINDIANEWSTop News

സ്പുട്നിക് 5 വാക്‌സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗ അനുമതി

ദില്ലി: റഷ്യയുടെ സ്പുട്നിക്ക് വാക്സീന് രാജ്യത്ത് വിദഗ്ധ സമിതി അടിയന്തര ഉപയോഗാനുമതി നൽകി. ഹൈദരാബാദ് അടിസ്ഥാനമായ റെഡ്ഡീസ് ലബോറട്ടറീസിനാണ് ഇന്ത്യയിൽ വാക്സീൻ്റെ നിർമ്മാണ അനുമതിയുള്ളത്. ലോകത്തെ ഏറ്റവും കൂടുതൽ കോവിഡ് -19 കേസുകളുള്ള രണ്ടാമത്തെ രാജ്യമായി ബ്രസീലിനെ മറികടന്ന അവസ്ഥയിലാണ് വാക്‌സിന് അനുമതി നൽകിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 168,912 പുതിയ കൊറോണ വൈറസ് കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ആകെ 13.53 ദശലക്ഷത്തിലെത്തിയിരുന്നു.

രാജ്യത്ത് ഉപയോഗാനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്സീനാണ് സ്പുട്നിക്. ഭാരത് ബയോടെക്കിന്റെ കോവാക്സീനും സെറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കൊവിഷീൽഡുമാണ് നിലവിൽ ഉപയോഗിക്കുന്ന വാക്സീനുകൾ. രാജ്യം ഈയിടെ ഏറ്റവും വേഗത്തിൽ കോവിഡ് വാക്‌സിൻ വിതരണം ചെയ്ത് റെക്കോർഡ് നേടിയിരുന്നു. ജൂലൈയോടെ 25 കോടിആളുകളിലേക്ക് കോവിഡ് വാക്‌സിൻ എത്തിക്കാൻ ഉള്ള ശ്രമത്തിലാണ് സർക്കാർ. എന്നാൽ വാക്‌സിൻ ലഭ്യതയായിരുന്നു പ്രധാന പ്രശ്നമായി ഉയർത്തിക്കാട്ടിയിരുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close